 രാഷ്ട്രീയക്കാരെയും, മേലധികാരികളേയും കൂസാത്ത കിടിലന്‍ ഡയലോഗുകളും, സ്റ്റണ്ട് രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിച്ച കമ്മീഷണര്‍ ഭരത് ചന്ദ്രന് ഐ. പി. എസ്. വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. വന്‍ വിജയമായിരുന്ന  കമ്മീഷണര്‍ എന്ന ചിത്രം നടന് സുരേഷ് ഗോപി, സംവിധായകന് ഷാജി കൈലാസ്, രചയിതാവ്  രണ്‍ജി പണിക്കര്‍ എന്നിവരുടെ കരിയറിലെ വഴിത്തിരി വായിരുന്നു. പിന്നീട് ദി കിങ്ങ്, നരസിംഹം, ആറാം തമ്പുരാന് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ  ഷാജി കൈലാസ്  മലയാളത്തിലെ  ഏറ്റവും വിലപിടിപ്പുള്ള  സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു.

കമ്മീഷണര്‍ ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ ഭരത് ചന്ദ്രന് ഐ. പി. എസ്. എന്ന പേരില്‍ രണ്ടാം ഭാഗം ഒരുക്കിയിരുന്നു, ഇതും വന്‍ വിജയമായി. ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ രണ്ടാം വരവിനു ഇത് വഴിയൊരുക്കി.
ഇത്തവണ കമ്മീഷണറുടെ മൂന്നാം ഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സംവിധായകന് ഷാജി കൈലാസ് ആണ്. മൂന്നാം ഭാഗത്തിലും സുരേഷ് ഗോപി തന്നെയാണ് കമ്മീഷണര്‍ ഭരത് ചന്ദ്രനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നാല്പതോളം ചിത്രങ്ങള്‍ അതും അധികവും ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഷാജി കൈലാസ് അദ്യമായാണ് സ്വന്തം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: suresh-gopi

we are looking for long time. thank you shaji