Sunday, May 30th, 2010

ശ്വേത മോഹന്റെ വിവാഹ നിശ്ചയം

swetha-mohan-engagementചെന്നൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സുജാതയുടെ മകളും പിന്നണി ഗായികയുമായ ശ്വേത മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ കാലം പ്രണയത്തിലായിരുന്ന അശ്വിനുമായുള്ള ശ്വേതയുടെ വിവാഹ നിശ്ചയം ചെന്നൈയില്‍ വെച്ചാണ് നടന്നത്. വിജയ്‌ യേശുദാസ്‌, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, ലിസ്സി എന്നിങ്ങനെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

അശ്വിന്റെ സഹോദരി ആരതി കോളജില്‍ ശ്വേതയുടെ സഹപാഠിയായിരുന്നു. ഈ അടുപ്പം ക്രമേണ വളരുകയും ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആവുകയും ചെയ്തു. പലപ്പോഴും ആരതിയുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്ന ശ്വേത അശ്വിനുമായി അടുക്കുകയും ഈ ബന്ധം വളര്‍ന്ന് പ്രണയമാവുകയും ചെയ്തു.

swetha-mohan-sujatha

swetha-mohan

അശ്വിനുമായി ആദ്യമൊക്കെ തനിക്ക് വെറും സൗഹൃദമായിരുന്നു എന്ന് ശ്വേത പണ്ട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ ഇരുവരുടെയും ഇടയില്‍ പ്രണയം നാമ്പെടുക്കുകയും അവസാനം ഇത് വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തു. 2011 ജനുവരി 16 ന് വിവാഹം നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

1 അഭിപ്രായം to “ശ്വേത മോഹന്റെ വിവാഹ നിശ്ചയം”

  1. Sharafudheen says:

    എല്ലാ വിധ മംഗലാശംഷകല്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine