ചെന്നൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സുജാതയുടെ മകളും പിന്നണി ഗായികയുമായ ശ്വേത മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ കാലം പ്രണയത്തിലായിരുന്ന അശ്വിനുമായുള്ള ശ്വേതയുടെ വിവാഹ നിശ്ചയം ചെന്നൈയില്‍ വെച്ചാണ് നടന്നത്. വിജയ് യേശുദാസ്, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, ലിസ്സി എന്നിങ്ങനെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അശ്വിന്റെ സഹോദരി ആരതി കോളജില്‍ ശ്വേതയുടെ സഹപാഠിയായിരുന്നു. ഈ അടുപ്പം ക്രമേണ വളരുകയും ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആവുകയും ചെയ്തു. പലപ്പോഴും ആരതിയുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്ന ശ്വേത അശ്വിനുമായി അടുക്കുകയും ഈ ബന്ധം വളര്‍ന്ന് പ്രണയമാവുകയും ചെയ്തു.


അശ്വിനുമായി ആദ്യമൊക്കെ തനിക്ക് വെറും സൗഹൃദമായിരുന്നു എന്ന് ശ്വേത പണ്ട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ ഇരുവരുടെയും ഇടയില്‍ പ്രണയം നാമ്പെടുക്കുകയും അവസാനം ഇത് വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തു. 2011 ജനുവരി 16 ന് വിവാഹം നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.






















