സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവിയിലേക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ എത്തുമെന്ന് സൂചന. ചെയര്‍മാനാകാന്‍ പ്രിയന്‍ സമ്മതം മൂളിയെന്നാണ് അറിയുന്നത്. മന്ത്രി കെ ബി ഗണേഷ്കുമാര്‍ പ്രത്യേക താല്‍പ്പര്യമാണ് പ്രിയദര്‍ശനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. മോഹന്‍ലാലിനെ സമീപിച്ചു എങ്കിലും ഒരു ജൂനിയര്‍ താരത്തിന്റെ കീഴില്‍ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്നതില്‍ ലാലിന് താല്പര്യമില്ല എന്നതാണ് പ്രിയദര്‍ശന്റെ പേര് പരിഗണിക്കാന്‍ കാരണം. സംവിധായകന്മാരായ ടി കെ രാജീവ് കുമാര്‍, രാജീവ് നാഥ് എന്നിവരും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ പിന്തുണ പ്രിയദര്‍ശനാണ് അതിനാല്‍ രാജീവ് കുമാറും രാജീവ് നാഥും പിന്‍മാറാനാണ് സാധ്യത. പ്രിയദര്‍ശനെ പോലെ രാജ്യമെങ്ങും പ്രശസ്തനായ ഒരാള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത് മലയാള സിനിമയ്ക്കും അക്കാദമിക്കും ഗുണം ചെയ്യുമെന്നാണ് ഗണേഷ് കുമാര്‍ വിലയിരുത്തുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, filmmakers