കൊച്ചി: പ്രശസ്ത നടന്‍ പത്മശ്രീ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് റെയ്ഡിനിടയില്‍ കണ്ടെടുത്ത ആനക്കൊമ്പ് മോഹന്‍ ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കെസ് സെപ്തംബര്‍ 10നു വിധിപറയുവാനായി മാറ്റിവച്ചു. കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ആണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടുവാന്‍ പുറമെ നിന്നും ഉള്ള ഏജന്‍സികള്‍ക്ക് അധികാരമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy