കോഴ വിവാദത്തില്‍ കുടുങ്ങിയ പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പ്രമേയമാക്കി കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് ആസിഫിനെ ആയിരുന്നു. കൈതപ്രത്തിന്റെ പ്രഥമ സംവിധാന സംരഭമായ “മഴവില്ലിന്‍ അറ്റം വരെ” എന്ന ചിത്രത്തില്‍ കേരളം സന്ദര്‍ശിക്കുന്ന ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരന്റെ റോളിലാണ് ആസിഫിനെ അഭിനയി പ്പിക്കുവാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ പ്രഥമ ചിത്രം വിവാദങ്ങളില്‍ കുടുങ്ങുവാന്‍ സാഹചര്യം ഉണ്ടാകരുതെന്നും അതിനാലാണ് ആസിഫിനെ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആസിഫിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ പകരം പാക്കിസ്ഥാന്‍ സിനിമാ താരങ്ങളേയോ ക്രിക്കറ്റ് താരങ്ങളേയോ പരിഗണിക്കുമെന്നും കൈതപ്രം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, kaithapram