കൈതപ്രം ചിത്രത്തില്‍ ‍നിന്നും ആസിഫിനെ ഒഴിവാക്കി

September 1st, 2010

kaithapram-muhammed-asif-epathram

കോഴ വിവാദത്തില്‍ കുടുങ്ങിയ പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പ്രമേയമാക്കി കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് ആസിഫിനെ ആയിരുന്നു. കൈതപ്രത്തിന്റെ പ്രഥമ സംവിധാന സംരഭമായ “മഴവില്ലിന്‍ അറ്റം വരെ” എന്ന ചിത്രത്തില്‍ കേരളം സന്ദര്‍ശിക്കുന്ന ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരന്റെ റോളിലാണ് ആസിഫിനെ അഭിനയി പ്പിക്കുവാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ പ്രഥമ ചിത്രം വിവാദങ്ങളില്‍ കുടുങ്ങുവാന്‍ സാഹചര്യം ഉണ്ടാകരുതെന്നും അതിനാലാണ് ആസിഫിനെ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആസിഫിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ പകരം പാക്കിസ്ഥാന്‍ സിനിമാ താരങ്ങളേയോ ക്രിക്കറ്റ് താരങ്ങളേയോ പരിഗണിക്കുമെന്നും കൈതപ്രം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു
പത്മരാജന്‍ ചലച്ചിത്രോത്സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine