ഒരു മുഷിഞ്ഞ തോര്‍ത്തിന്റെ കഥയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ഒരു തോര്‍ത്തിന്റെ കഥ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. 8 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള തോര്‍ത്ത് എന്ന ഷോട്ട് ഫിലിം യൂറ്റൂബിലും ഫേസ്ബുക്കിലും വന്‍ തരംഗമാണിപ്പോള്‍. മധുപാലിന്റെ അസിസ്റ്റന്റായ അല്‍ത്താഫ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാവിലെ മുതല്‍ ഒരാള്‍ക്കൊപ്പം സഞ്ചരിക്കുന്ന തോര്‍ത്ത് പല തലങ്ങളില്‍ ഉപയോഗിക്കുന്നത് എപ്രകാരമാണെന്ന് ഇതില്‍ കാണിക്കുന്നു.തോര്‍ത്തും പോറോട്ടയും മലയാളിയുടെ ദൈന്യം ദിന ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ തോര്‍ത്തും പോറോട്ടയും തമ്മിലുള്ള ബന്ധത്തെ പറ്റിയും സംവിധായകന്‍ പറയുന്നുണ്ട്.
പൊറോട്ട ഉണ്ടാക്കുവാന്‍ കുഴച്ച് ഉരുട്ടി വച്ചിരിക്കുന്ന മാവിനു മുകളീല്‍ ജോലിക്കാരന്‍ തന്റെ ശരീരത്തിലെ വിയര്‍പ്പ് ഒപ്പി അതു കൊണ്ട് മൂടിയിടുന്ന സീനിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ പലരും കമന്റിട്ടിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ക്യമറ ചെയ്തിരിക്കുന്നു. സുനില്‍ എസ്.പിള്ളയാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജിജിത്ത് വിപി. ഓണലിനില്‍ തോര്‍ത്ത് സൂപ്പര്‍ ഹിറ്റായതോടെ അതിന്റെ വ്യാജന്മാരും നിരവധി ഇറങ്ങിയിട്ടുണ്ട്. തോര്‍ത്ത് എന്ന് സെര്‍ച്ച് ചെയ്താല്‍ തോര്‍ത്തുടുത്ത് നില്‍ക്കുന്ന ഷക്കീലയും, സുമലതയും വരെ ലിസ്റ്റില്‍ വരും. ഒറിജിനലിനെ വെല്ലുന്ന ഹിറ്റുകളാണ് വ്യാജന്മാര്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
- എസ്. കുമാര്‍