തിരുവനന്തപുരം: അമല്‍ നീരദ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ബാച്ചിലര്‍ പാര്‍ട്ടി‘ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തവര്‍ കുടുങ്ങി. ജാദു എന്ന പ്രത്യേക സോഫ്‌റ്റ് വെയറിന്റെ സഹായത്താലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനധികൃതമായി ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം അപ്‌ലോഡ് ചെയ്യുകയും ആസ്വദിക്കുകയും ചെയ്തവരെ കണ്ടെത്തിയത്.
ചിത്രത്തിന്റെ ഡി. വി. ഡി. ഫയല്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരില്‍ 16 പേരെ പ്രതികളാക്കി എഫ്. ഐ. ആര്‍. ആന്റി പൈറസി സെല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചിത്രത്തിന്റെ ഡി. വി. ഡി. റിലീസായതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും വ്യാജ പതിപ്പ് കണ്ടത് ഏതാണ്ട് 33,000 പേരാണ്. ഇതില്‍ 1010 പേര്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാദുവിന്റെ സഹായത്താല്‍ ചിത്രം കണ്ട ആയിരകണക്കിന് ഐ. പി. അഡ്രസ്സുകളാണ് ശേഖരിച്ചത്. ഇതില്‍ നിന്നും ഐ. പി. ഉടമകളെ കണ്ടെത്തുവാന്‍ കഴിയും.
പ്രമുഖ സിനിമാ നിർമ്മാതാവും നടനുമായ പ്രകാശ് ബാരെയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ജാദു എന്ന സോഫ്‌റ്റ്വെയറിന്റെ സേവനം ആരംഭിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. അനധികൃതമായി ഇന്റര്‍നെറ്റില്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത് സിനിമാ വ്യവസായത്തിനു വന്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ബോക്സോഫീസില്‍ രമ്യാ നമ്പീശൻ, പത്മപ്രിയ തുടങ്ങിയവരുടെ ഐറ്റം ഡാന്‍സ് ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു എങ്കിലും ബാച്ചിലര്‍ പാര്‍ട്ടി വന്‍ വിജയം ആയിരുന്നില്ല. ചിത്രത്തിന്റെ സി. ഡി. പുറത്തിറക്കിയ കമ്പനിയാണ് അനധികൃതമായി ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ കോപ്പികള്‍ ഷെയര്‍ ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ജാദുവിന്റെ സഹായം തേടിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, padmapriya, prakash-bare
ടി. പി. വധ കേസിലെ പ്രമുഖന്മാരായ ജയരാജന്മാര്‍ സുഖമായി അണികളുടെ അകമ്പടിയോടെ വിലസുന്നു… ആ സമയത്ത് കൂതറ സിനിമ കണ്ടുന്ന് പറഞ്ഞു കുറേ പേർക്കെതിരെ കേസ്… കേരള പോലീസേ, നിങ്ങള്‍ കിടു തന്നെ