ചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂരിലെ കെ. സി. ചെറുകുട്ടി യുടേയും കല്യാണി യുടെയും മകളായ സ്വര്‍ണ്ണലത പ്രശസ്ത സംഗീത സംവിധാകന്‍ എം. എസ്. വിശ്വനാഥന്‍ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്.
ആദ്യ ഗാനമായ “ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ” വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇളയരാജ യുടേയും എ. ആര്‍. റഹ്മാന്റേയും അടക്കം പ്രശസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണലത പാടി. മുക്കാല മുക്കാബ്‌ലാ (കാതലന്‍), കുച്ച് കുച്ച് രാക്കമ്മാ പൊണ്ണു വേണം (ബോംബെ), മായാ മച്ചിന്റ്രാ (ഇന്ത്യന്‍), റാക്കമ്മാ കയ്യത്തട്ട് (ദളപതി), ഉസിലാം പെട്ടി പെണ്‍കുട്ടീ (ജെന്റില്‍മാന്‍), ഹായ് റാമാ (രംഗീല) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചവയാണ്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട്. കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ചിന്നത്തമ്പിയിലെ “പോവോമാ ഊര്‍ക്കോലം” എന്ന ഗാനത്തിനു 1991-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു.
മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. രാവണപ്രഭു, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, സാദരം, ഹൈവേ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ തുടങ്ങി ചില മലയാള ചിത്രങ്ങളിലും സ്വര്‍ണ്ണലത പാടിയിട്ടുണ്ട്. അടുത്തയിടെ ഒരു മലയാളം ആല്‍ബത്തിലും പാടിയിട്ടുണ്ട്. ചെന്നൈയ്യില്‍ ആയിരുന്നു താമസം.
- എസ്. കുമാര്‍
വളരെ നല്ല ഒരു ശബ്ദത്തിനുടമയായിരുന്നു സ്വര്‍ണ്ണ്ലലത. ദക്ഷിനേന്ത്യന്‍ സിനിമാ രംഗത്തിനു ഒരു വലിയ നഷടം.
we miss uuuuuuuuuu