പ്രശസ്ത നടി ഷക്കീലയുടെ ജീവിതകഥയെ ആസ്പദ മാക്കി ഒരുക്കിയ ‘ഷക്കീല-നോട്ട് എ പോൺ സ്റ്റാർ’ എന്ന സിനിമ യുടെ ടീസർ റിലീസ് ചെയ്തു. മോഡലും ബോളി വുഡ് നടി യുമായ റിച്ച ചദ്ദയാണ് ഷക്കീലയായി വെള്ളി ത്തിരയില്‍ എത്തുന്നത്. ഈ കൃസ്മസ്സിനു ചിത്രം റിലീസ് ചെയ്യും.
വിവിധ ഭാഷ കളിലായി പുറത്തിറക്കുന്ന ഷക്കീല ച്ചിത്രത്തിന്റെ ഹിന്ദി ടീസര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി ക്കഴിഞ്ഞി രിക്കുന്നത്. റിച്ച ഛദ്ദയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡയില്‍ നിന്നും എസ്തർ നൊറോണ തുടങ്ങിയവരും പ്രധാന വേഷ ങ്ങളില്‍ എത്തുന്നു.
ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ പണം വാരി പടങ്ങളില്‍ നായിക യായി അഭി നയിച്ചു സൂപ്പര്‍ താര പദവിയില്‍ വിലസിയ ഷക്കീല യുടെ യഥാർത്ഥ ജീവിതം തന്നെ യാണ് ഈ സിനിമ യിലൂ ടെ പറയാൻ ശ്രമിച്ചിരി ക്കു ന്നത് എന്ന് കന്നഡ സിനിമകളിലൂടെ ശ്രദ്ധേയ നായ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ കാര്യ ങ്ങളും ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ച പ്പാടു കളും ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ ത്തകരുമായി ഷക്കീല പങ്കു വെക്കു കയും ഷൂട്ടിംഗ് സ്ഥലത്ത് എത്തി തന്റെ വീട് എങ്ങനെ യായിരുന്നു എന്നുള്ള കാര്യങ്ങളും വളരെ കൃത്യമായി ചിത്രത്തിന്റെ ആർട്ട് ഡയറ ക്ഷൻ ടീമിന് വിശദീകരിച്ചു കൊടുക്കുക യും ചെയ്തിരുന്നു എന്നും സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.
സിൽക്ക് സ്മിത നായികയായ ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ തന്റെ പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെയാണ് താര പദവിയില്‍ എത്തിയത്. തെന്നിന്ത്യ യിലെ എല്ലാ ഭാഷ കളിലും ഹിന്ദി യിലും മറ്റ് വടക്കെ ഇന്ത്യന്‍ ഭാഷക ളിലും കിന്നാര ത്തുമ്പികള്‍ ഡബ്ബ് ചെയ്തു പ്രദര്‍ശന വിജയം നേടി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ കളിലായി ഇരുനൂറ്റി അമ്പതില്‍ അധികം ചിത്ര ങ്ങളിലാണ് ഷക്കീല അഭിനയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, bollywood, controversy, glamour, shakeela