നടന് തിലകന്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കും എന്ന ഭാരവാഹികളുടെ പ്രസ്ഥാവനയോട് നടന്‍ തിലകന്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി. റെയില്‍ പാളത്തില്‍ വീണ്ടും തലവെക്കുവാന്‍ താന്‍ ഇല്ലെന്നും അഭിനയം നിര്‍ത്തേണ്ടി വന്നാലും താന്‍ അമ്മയിലേക്ക് ഇല്ലെന്നും ആയിരുന്നു തിലകന്റെ പ്രതികരണം. അമ്മയുടെ നേതൃത്വവുമായി അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലം തിലകന്‍ സിനിമയില്‍ സജീവമല്ലായിരുന്നു. പിന്നീട് രഞ്ചിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയില്‍ തിലകന്‍ സജീവമായത്. ആ ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും തിലകന്‍ സിനിമയില്‍ സജീവമായി. അമ്മയുമായുള്ള തര്‍ക്കങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിരാമമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ അമ്മ-തിലകന്‍ പ്രശ്നത്തെ രൂക്ഷമാക്കി.
തിലകന്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയത് മോഹന്‍ലാല്‍ അടക്കം ഉള്ളവര്‍ക്കൊപ്പം ആണെന്നും, തിലകനോട് തങ്ങള്‍ക്കാര്‍ക്കും വിരോധമില്ലെന്നും വീണ്ടും അപേക്ഷ തന്നാല്‍ അമ്മയില്‍ അംഗമാക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, controversy, politics, thilakan
അങ്ങയുടെ അഭിനയ പാടവത്തിന്റെ അപാരതയ്ക്കു മുന്നില്‍ നമിക്കുന്നു. ഒരു നടന് സംഘടന ആവശ്യമില്ല. ഇപ്പോള്‍ ഈ തിരിച്ചു വിളിക്കലിന്റെ അര്‍ഥം താങ്കള്‍ക്ക് മനസ്സിലായിരിക്കണം. സൂപ്പര്‍ താരങ്ങളുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഒരിക്കല്‍ അധിക പ്രസംഗമെന്നു മുദ്രകുത്തിയ താങ്കളുടെ പ്രസ്താവനകള്‍ സത്യമെന്ന് തെളിയുകയാണ്. ധൈര്യത്തോടെ പലരും അത് ഏറ്റുപറയുകയാണ്. തിലകന് വിലയുണ്ട്. സംഘടനയ്ക്ക് മാത്രമേ തിലകനെ പുറത്താക്കാനാകൂ. മലയാള സിനിമയ്ക്ക് എന്നപോലെ പ്രേക്ഷകര്‍ക്കും എന്നും തിലകനെ വേണം. ഇത് മനസ്സിലായപ്പോള്‍ പതുക്കെ തിരിച്ചു വിളിക്കുകയാണ്.
നല്ല തീരുമ)നം
സിനിമാക്കാര്‍ ടിവിയില്‍ തല കാണിക്കരുത് എന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ നിയമമല്ല. ഇത് സംബന്ധിച്ച് വിചിത്രമായ 21 കരറുകളടങ്ങിയ ധാരണ 2002ലാണ് ഫിലിം ചേബര്‍ അമ്മയ്ക്കു മുന്നില്‍ വയ്ക്കുന്നത്. ടിവിയില്‍ മുഖം കാണിക്കുന്നതും സ്വകാര്യചാനലുകളും മറ്റും നടത്തുന്ന താരനിശകളിലും അവാര്‍ഡ് ഷോകളിലും പങ്കെടുക്കരുത് തുടങ്ങി സാമാന്യബുദ്ധിയുള്ള ആരെയും ഞെട്ടിച്ചുകളയുന്ന 21 കരാറുകള്‍. അന്ന് ഈ കരാറിനെതിരെ നിമ്മ അമ്മയെ പറ്റിച്ച് ആദ്യം പോയി അതില്‍ ഒപ്പിട്ടയാളാണ് തിലകന്‍. അതു വേറെ കാര്യം. അന്ന്, അമ്മയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് തിലകനും ലാലു അലക്സും പരസ്യമായി രംഗത്തെത്തി. നേതൃത്വത്തെ വിമര്‍ശിക്കാതെ തന്നെ ചേംബറിന്റെ കരാറില്‍ പൃഥ്വിരാജ് ഒപ്പിട്ടതോടെ അമ്മയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പലരും കരുതി. എന്നാല്‍, അധികം വൈകാതെ തന്നെ അമ്മയുടെ വിലക്ക് ലംഘിച്ച് ഫിലിം ചേംബറിന്റെ കരാറില്‍ ഒപ്പിട്ട പൃഥ്വിരാജ്, ലാലു അലക്സ്, സുരേഷ്കൃഷ്ണ, ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, മീരാജാസ്മിന്‍,കവിയൂര്‍ രേണുക എന്നിവര്‍ അമ്മ പൊതുയോഗത്തില്‍ ഖേദപ്രകടനം നടത്തി. അമ്മയ്ക്കെതിരേ ശക്തമായ ആരോപണങ്ങളുന്നയിച്ച നടന്‍ തിലകന്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞപ്പോള്‍ നടന്‍ ബാബുരാജ് ഖേദപ്രകടനത്തിനില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ബാബുരാജിനെ അമ്മയില്‍ നിന്ന് പുറത്താക്കി. തിലകന്‍ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ഇപ്പോള്‍ പിടികിട്ടിയല്ലോ. അന്ന് നടന്‍ തിലകന്‍ എന്തുകൊണ്ട് ഖേദപ്രകടനം നടത്തിയിട്ടില്ല എന്ന ചോദ്യത്തിന് എല്ലാവരും ആദരിക്കുന്ന തിലകനെപ്പോലുള്ള ഒരു സീനിയര്‍ നടനോട് ഖേദപ്രകടനം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാന്‍ കഴിയില്ലെന്നായിരുന്നു അമ്മ ഭാരവാഹികളുടെ ഉത്തരം.