ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരുടെ ഹരമായി മാറിയ തെന്നിന്ത്യന്‍ സുന്ദരി തമ്മന്ന ബോളീവുഡിലേക്ക് ചേക്കേറുന്നു. സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഹിമവദ്‌വാല എന്ന ചിത്രത്തിലൂടെ ആണ് തമ്മന്നയുടെ ബോളീവുഡ് പ്രവേശനം. താരസുന്ദരി ശ്രീദേവിക്ക് ഹിന്ദിയില്‍ സിംഹാസനം ഉറപ്പിച്ച ചിത്രങ്ങളില്‍ ഒന്നായ ഹിമവദ്‌വാല എന്ന ചിത്രത്തിന്റെ റീമേക്കിലാണ് തമന്ന അരങ്ങേറ്റം കുറിക്കുന്നത്. അജയ് ദേവ്‌ഗണ്‍ ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 1983-ല്‍ ഇറങ്ങിയ ഹിമവദ്‌വാലയില്‍ ജിതേന്ദ്രയായിരുന്നു നായകന്‍. ശ്രീദേവിയുടെ ഗ്ലാമര്‍ നൃത്തവും അഭിനയവും ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റി. മുപ്പതു വര്‍ഷം മുമ്പ് ഈ ചിത്രം പന്ത്രണ്ടു കോടി കളക്ട് ചെയ്തു റെക്കോര്‍ഡിട്ടു.
ഹാപ്പി ഡെയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തിയ തമന്ന ഭാട്ടിയ വളരെ പെട്ടെന്നുതന്നെ തെന്നിന്ത്യന്‍ താര റാണിയായി മാറി. പയ്യാ, അയന്‍, പഠിക്കാത്തവന്‍, സീരുത്ത തുടങ്ങിയ തെലുങ്ക്-തമിഴ് ചിത്രങ്ങളില്‍ ഈ ബോംബെക്കാരി തിളങ്ങി. അടടാ അടടാ എന്ന പാട്ടിനൊപ്പം ചുവടുവെച്ച തമ്മന്ന പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടി. മുപ്പതു കടന്ന ബോളീവുഡ് താരറാണിമാര്‍ക്കിടയില്‍ തമ്മന്ന ആദ്യചിത്രത്തിലൂടെ ബോളീവുഡിലും തരംഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, bollywood