കൊല്ലം: നടന് സായികുമാര്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി വിധി. ഭാര്യ പ്രസന്ന കുമാരിക്ക് പ്രതിമാസം 15,000 രൂപയും മകള്‍ വൈഷ്ണവിക്ക് 10,000 രൂപയും നല്കുവാനാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേസ്റ്റ് എസ്.സന്തോഷ് കുമാര്‍ വിധിച്ചത്. കൂടാതെ ബാങ്ക് വായ്പ അടക്കുവാനായി 18,000 രൂപയും നല്‍കണം. തുക അതാതു മാസം അഞ്ചാം തിയതിക്ക് മുമ്പായി നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2008 ഡിസംബര്‍ 22നു സായ്കുമാര് തങ്ങളെ ഉപേക്ഷിച്ചതായാണ് പ്രസന്ന കുമാരിയുടേയും മകളുടേയും പരാതിയില്‍ പറയുന്നത്. കേസില്‍ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി പ്രസന്ന കുമാരിക്കും മകള്‍ക്കും അനുകൂലമായ വിധി പുറപ്പെടുവിച്ചു. 1986 ഏപ്രിലില്‍ ആയിരുന്നു സായ്കുമറിന്റേയും പ്രസന്ന കുമാരിയുടേയും വിവാഹം. വൈഷ്ണവി കൊല്ലം എസ്. എൻ. കോളേജ് വിദ്യാര്‍ത്ഥിനിയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, relationships, saikumar