സംവിധായകന് വിനയന്റെ പുതിയ ചിത്രം ഡ്രാക്കുള 2012 റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടാതെ ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡ്രാക്കുള 2012 ത്രിഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരായ യൂണിവേഴ്സല്‍ പിക്ചേഴ്സ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തതായി വിനയന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാഫിക്സിനു പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന്റെ മിസ്കിങ്ങ് ഉള്‍പ്പെടെ ഉ ള്ള ജോലികള്‍ പൂര്‍ത്തിയായി.
ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ഇന്ത്യന്‍ ദമ്പതികളും തുടര്‍ന്ന് അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യോഗ ഇന്ത്യന്‍ മിഥോളജി എന്നിവയും ഡ്രാക്കുളയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി മന്ത്രവാദ-ഹോറര്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിനയന്റെ യക്ഷിയും ഞാനും ആയിരുന്നു ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു എങ്കിലും സാങ്കേതികമായ പോരായ്മകള്‍ ധാരാളമായി ഉണ്ടായിരുന്നു. ചിത്രം പരാജയമായിരുന്നു എങ്കിലും യക്ഷിയായി അഭിനയിച്ച മേഘ്ന രാജ് പുതു തലമുറ നായികമാരില്‍ ഏറെ തിരക്കുള്ള നടിയായി മാറി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, filmmakers