ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ പ്രമുഖ തെന്നിന്ത്യന്‍ നായിക അമല പോളും സംവിധായകന് എ. എല്‍. വിജയും ചെന്നൈയില്‍ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം എം. ആര്. സി. സെണ്ടാരില്‍ വച്ചായിരുന്നു വിവാഹം. പ്രമുഖ ഡിസൈനര്‍ സബാഷി മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചീപുരം പട്ടുടുത്തായിരുന്നു അമല വിവാഹ വേദിയില്‍ എത്തിയത്. മണി രത്നം, ബാല, പ്രിയദര്ശന്, ഭാര്യ ലിസി, നടന്മാരായ വിക്രം, ജെയം രവി, ജി. വി. പ്രകാശ്, അബ്ബാസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പണമായി ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൌണ്ടേഷനു സംഭാവനയായി നല്‍കുമെന്ന് നവ ദമ്പതികള്‍ പ്രഖ്യാപിച്ചു.
ക്രിസ്ത്യന്‍ മത വിശ്വാസിയായ അമല പോളും ഹിന്ദു മത വിശ്വാസിയായ വിജയുമായി ആലുവ സെന്റ് പോള്‍ പള്ളിയില്‍ വിവാഹ നിശ്ചയം നടന്നതായുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടായിരുന്നു. സഭാ വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ വച്ച് നടന്നത് കത്തോലിക്ക വിശ്വാസ പ്രകാരം ഉള്ള വിവാഹ നിശ്ചയമല്ലെന്നും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കും മുമ്പുള്ള പ്രാര്ഥനയായിരുന്നു എന്നും ഉള്ള വിശദീകരണവുമായി അമലയുടെ പിതാവ് പോള്‍ രംഗത്തെത്തി. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, amala-paul, wedding