അമലാ പോൾ ആടു ജീവിത ത്തിൽ സൈനു ആയിട്ടെത്തുന്നു

February 17th, 2018

Amala Paul-epathram
ബ്ലസി യുടെ പുതിയ സിനിമ ‘ആടു ജീവിത’ത്തിൽ അമലാ പോൾ പൃഥ്വി രാജിന്റെ നായിക യാവുന്നു. ഇതിലെ സൈനു എന്ന കഥാപാത്ര മായിട്ടാണ് അമലാ പോൾ എത്തുന്നത്.

ബെന്യാമി ന്റെ ശ്രദ്ധേയ മായ ‘ആടു ജീവിതം’ എന്ന നോവലിനെ അടിസ്ഥാന മാക്കി യാണ് ബ്ലസി ചിത്രം ഒരു ക്കു ന്നത്.

തന്റെ ഹൃദയത്തെ ആഴ ത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടു ജീവിതം. പ്രഗത്ഭമതി കളോ ടൊപ്പം ഈ ചിത്ര ത്തി ന്‍റെ ഭാഗ മാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അമലാ പോൾ തന്റെ ഫേയ്സ് ബുക്ക് പേജില്‍ കുറിച്ചിട്ടു.

prithviraj-in-blessy-aadu-jeevitham-ePathram

പൃഥ്വിരാജ് ആടുജീവിതത്തിലെ നജീബിന്റെ വേഷപ്പകര്‍ച്ചയില്‍

പ്രവാസിയായി സൗദി അറേബ്യ യിൽ എത്തി വഞ്ചിക്ക പ്പെട്ട് മരുഭൂമി യിലെ ആടുവളർത്തൽ കേന്ദ്ര ത്തിലെ നരക യാതനയും എകാന്ത വാസ വും അനുഭവിച്ച് അടിമ പ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുടെ ജീവിത കഥയാണ് ഈ സിനിമ. ഇതില്‍ നജീബിന്‍റെ ഭാര്യ സൈനു എന്ന കഥാ പാത്ര ത്തെ യാണ് അമലാ പോൾ അവ തരി പ്പിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമല പോളും സംവിധായകന്‍ വിജയും വിവാഹിതരായി

June 14th, 2014

amala-paul-vijay-wedding-epathram

ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ പ്രമുഖ തെന്നിന്ത്യന്‍ നായിക അമല പോളും സംവിധായകന്‍ എ. എല്‍. വിജയും ചെന്നൈയില്‍ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം എം. ആര്‍. സി. സെണ്ടാരില്‍ വച്ചായിരുന്നു വിവാഹം. പ്രമുഖ ഡിസൈനര്‍ സബാഷി മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചീപുരം പട്ടുടുത്തായിരുന്നു അമല വിവാഹ വേദിയില്‍ എത്തിയത്. മണി രത്നം, ബാല, പ്രിയദര്‍ശന്‍, ഭാര്യ ലിസി, നടന്മാരായ വിക്രം, ജെയം രവി, ജി. വി. പ്രകാശ്, അബ്ബാസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പണമായി ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൌണ്ടേഷനു സംഭാവനയായി നല്‍കുമെന്ന് നവ ദമ്പതികള്‍ പ്രഖ്യാപിച്ചു.

ക്രിസ്ത്യന്‍ മത വിശ്വാസിയായ അമല പോളും ഹിന്ദു മത വിശ്വാസിയായ വിജയുമായി ആലുവ സെന്റ് പോള്‍ പള്ളിയില്‍ വിവാഹ നിശ്ചയം നടന്നതായുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടായിരുന്നു. സഭാ വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ വച്ച് നടന്നത് കത്തോലിക്ക വിശ്വാസ പ്രകാരം ഉള്ള വിവാഹ നിശ്ചയമല്ലെന്നും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കും മുമ്പുള്ള പ്രാ‍ര്‍ഥനയായിരുന്നു എന്നും ഉള്ള വിശദീകരണവുമായി അമലയുടെ പിതാവ് പോള്‍ രംഗത്തെത്തി. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു
സുരാജ് പിന്നണി ഗായകനാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine