തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.
കവി, ഗാന രചയിതാവ്, സംഗീത സംവി ധായകന്‍, തിര ക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നില കളില്‍ വ്യക്തി മുദ്ര പതി പ്പിച്ച ശ്രീകുമാരന്‍ തമ്പി 30 സിനിമ കള്‍ സംവി ധാനം ചെയ്യുകയും 22 സിനിമ കള്‍ നിര്‍മ്മി ക്കുകയും ചെയ്തു.
പ്രേംനസീർ നായകനായി അഭിനയിച്ച ‘ചന്ദ്ര കാന്തം’ ആയിരുന്നു ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ആദ്യ ചിത്രം.
ചന്ദ്രകാന്തം (1974), ഭൂഗോളം തിരിയുന്നു (1974), തിരു വോണം (1975), മോഹിനിയാട്ടം (1976), ഏതോ ഒരു സ്വപ്നം (1978), വേനലിൽ ഒരു മഴ (1979), പുതിയ വെളിച്ചം (1979), മാളിക പണി യുന്നവർ (1979), ജീവിതം ഒരു ഗാനം (1979), സ്വന്തം എന്ന പദം (1980), അമ്പലവിളക്ക് (1980), ഇടി മുഴക്കം (1980), ആധിപത്യം, ഇരട്ടി മധുരം (1981), അരിക്കാരി അമ്മു (1981) അമ്മക്കൊരുമ്മ (1981), ആക്രമണം (1981), മുന്നേറ്റം (1981), ഗാനം (1982), ഒരേ രക്തം (1985), വിളിച്ചു വിളി കേട്ടു (1985), യുവ ജനോത്സവം (1986), അമ്മേ ഭഗവതി (1987), ബന്ധുക്കൾ ശത്രു ക്കൾ (1993), അമ്മ ക്കൊരു താരാട്ട് (2014) എന്നിവ യാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്ര ങ്ങൾ
മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം 1971 ലും 2011 ലും അദ്ദേഹത്തെ തേടി എത്തി യിരുന്നു. ശ്രീകുമാരന്‍ തമ്പി സംവി ധാനം ചെയ്ത ‘ഗാനം’ എന്ന സിനിമക്ക് 1981 ല്‍ ജന പ്രീതിയും കലാമൂ ല്യവുമുള്ള ചിത്ര ത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. അദ്ദേഹ ത്തിന്റെ ‘സിനിമ : കണക്കും കവിത യും’ എന്ന പുസ്ത കം മികച്ച ചലച്ചിത്ര ഗ്രന്ഥ ത്തിനുള്ള ദേശീയ അവാര്‍ഡ് നേടി യിട്ടുണ്ട്. നാടക ഗാന രചന, ലളിത സംഗീതം എന്നീ മേഖല കളിലെ സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി യുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ. സി. ഡാനിയേല്‍ പുര സ്‌കാരം. നടന്‍ മധു ചെയര്‍മാനും സംവി ധായകന്‍ സത്യന്‍ അന്തി ക്കാട്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ചല ച്ചിത്ര അക്കാ ദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെ ടുത്തത്. കൊല്ലത്ത് സംഘടി പ്പി ക്കുന്ന സംസ്ഥാന ചല ച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍ പ്പിക്കും.
tag : ശ്രീകുമാരന്‍ തമ്പി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, filmmakers, jc-danial-award