കശ്മീര്‍ : സിനിമാ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാ പിച്ച ദംഗല്‍ നായിക യും ദേശീയ പുര സ്കാര ജേതാവു മായ സൈറാ വസീം സാമൂഹിക മാധ്യമ ങ്ങളില്‍ താര മായി മാറി.
മത പര മായ കാരണങ്ങള്‍ കൊണ്ടാണ് സിനിമ യില്‍ നിന്നും മാറു ന്നത് എന്ന് സൈറാ വസീം തന്റെ ഫേയ്സ് ബുക്ക് പോസ്റ്റി ല്‍ വിശദ മായി തന്നെ പ്രതി പാദി ക്കുന്നു.
വെള്ളി ത്തിര യിലെ ജീവിതം തന്റെ മതവിശ്വാസത്തെ ബാധി ക്കുന്നു എന്ന തിനാല്‍ അഞ്ചു വര്‍ഷം നീണ്ട തന്റെ കരിയര്‍ അവ സാനി പ്പിക്കുന്നു എന്നാണ് അവര്‍ കുറി ച്ചിട്ടത്.
‘അഞ്ചു വർഷം മുമ്പ് ഞാൻ ഒരു തീരു മാനം എടുത്തു, അത് എൻെറ ജീവിത ത്തെ എന്നെന്നേക്കു മായി മാറ്റി മറിച്ചു. ബോളി വുഡില്‍ കാലു കുത്തിയ പ്പോള്‍ അത് എനിക്ക് പ്രശസ്തി നേടി ത്തന്നു. ഇന്ന് ഞാൻ അഞ്ചു വർഷം പൂർ ത്തിയാ ക്കുമ്പോൾ, ഈ വ്യക്തിത്വ ത്തിൽ ഞാൻ യഥാർത്ഥ ത്തിൽ സന്തുഷ്ട യല്ല എന്ന് ഏറ്റു പറ യാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി, വളരെ ക്കാല മായി ഞാൻ മറ്റൊരാള്‍ ആകാൻ പാടു പെടുക യാണെന്ന് തോന്നുന്നു…’
ദംഗല്‍ (2016) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹ താര ത്തിനും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ (2017) എന്ന ചിത്ര ത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുര സ്‌കാ രം കരസ്ഥ മാക്കിയ ഈ നടി ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന സിനിമ യിലാണ് അവസാനം വേഷം ഇട്ടത്. ഈ വർഷം ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാന്‍ ഇരിക്കെ യാണ് അഭിനയ ജീവിതം അവ സാനി പ്പിക്കു വാന്‍ സൈറ തീരു മാനി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, awards, bollywood, controversy