കൊച്ചി : പ്രശസ്ത നടനും ചലച്ചിത്ര നിര്‍മ്മാതാവു മായ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഇന്നു വൈകുന്നേരം കടുങ്ങല്ലൂർ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്കാരം നടക്കും.
എഴുപതുകളില്‍ തുടങ്ങിയ സിനിമാ ജീവിത ത്തില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളി ലായി നൂറ്റി അമ്പ തോളം ചിത്ര ങ്ങളിൽ അഭിനയിച്ചു. റിവഞ്ച്, കമ്പോളം അടക്കം എതാനും സിനിമ കളുടെ നിര്‍മ്മാതാവും കൂടിയാണ്.
ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വാര പ്പറമ്പില്‍ പരേതനായ ഖാദര്‍ പിള്ള – ഫാത്തിമ ദമ്പതി കളുടെ മകനായി 1952 മെയ് 25 നു ജനനം. പടിഞ്ഞാറെ കടു ങ്ങല്ലൂര്‍ ഗവ ണ്മെന്റ് ഹൈ സ്കൂളി ൽ പ്രാഥമിക വിദ്യാ ഭ്യാസം. ആലുവ യൂണിയന് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്ര ത്തില്‍ ബിരുദാന ന്തര ബിരുദം നേടിയ ശേഷ മാണ് 1975 ല്‍ എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തുന്നത്.
എ. വിന്‍സെന്റ് സംവിധാനം ചെയ്ത ‘അനാവരണം’ (1976) എന്ന സിനിമ യില്‍ നായക വേഷം ചെയ്തു. തുടര്‍ന്ന് യത്തീം, ശരപഞ്ജരം, ദീപം, മൂര്‍ഖന്‍, അടിമ ക്കച്ചവടം, ബീന, യാഗാശ്വം, വെള്ളം, ലാവ, നീലത്താമര, ഇവിടെ കാറ്റിന് സുഗന്ധം, അവതാരം, പാതിരാ സൂര്യന്, ഈ നാട് തുടങ്ങിയ ശ്രദ്ധേയ സിനിമ കളില്‍ പ്രേംനസീര്‍, ജയന്, മധു, സോമന്, സുകുമാരന്‍, മമ്മുട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ നായകര്‍ക്കു കൂടെ ഉപ നായക – വില്ലന്‍ വേഷ ങ്ങളില്‍ തിളങ്ങി.
22 ഫീമെയില്‍ കോട്ടയം, നത്തോലി ഒരു ചെറിയ മീനല്ല, മംഗ്ലീഷ് തുടങ്ങി അവസാന നാളു കളില്‍ അഭിനയിച്ച സിനിമകളിലൂടെ ഹാസ്യവും തനിക്കു നന്നായി ഇണങ്ങും എന്ന് സത്താര്‍ തെളിയിച്ചു.
2014 ല്‍ പുറ ത്തിറങ്ങിയ ‘പറയാന്‍ ബാക്കി വെച്ചത്’ എന്ന സിനിമ യിലാണ് സത്താര്‍ അവസാന മായി അഭിനയിച്ചത്. പ്രശസ്ത നടി ജയ ഭാരതി യെ 1979 ല്‍ വിവാഹം ചെയ്തു. (1987 ൽ ഇവര്‍ വേര് പിരിഞ്ഞു). യുവ നടന് കൃഷ് ജെ. സത്താര്‍ മകനാണ്.
- Image Credit : The Hindu
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, obituary, remembrance