കേരള കൾച്ചറൽ ഫോറം പ്രഖ്യാപിച്ച ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവ്വശിക്കു സമ്മാനിക്കും. മലയാള സിനിമക്കു ഉർവ്വശി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ സത്യന്റെ ജന്മ വാർഷിക ദിനമായ നവംബർ 9 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 50,000 രൂപയും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകർ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവർ അടങ്ങിയ ജൂറിയാണ് ഉർവ്വശിയെ അവാർഡിനു തെരഞ്ഞെടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, awards, remembrance, urvashi