ബപ്പി ലാഹിരി അന്തരിച്ചു

February 16th, 2022

bollywood-singer-music-composer-bappi-lahiri-ePathram
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. രോഗ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

1973 മുതൽ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമായ ബപ്പി ലാഹിരി, ഡിസ്കോ ഡാന്‍സര്‍ (1982) എന്ന മിഥുന്‍ ചക്രവര്‍ത്തി സിനിമയുടെ സംഗീത സംവിധാനത്തിലൂടെ ബോളിവുഡിലെ മുഖ്യധാരയില്‍ എത്തി.

എണ്‍പതുകളില്‍ ഡിസ്കോ സംഗീതം ജന പ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്‍ കൂടിയാണ് ബപ്പി ലാഹിരി. ബംഗാളി, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

February 15th, 2022

evergreen-hero-prem-nazeer-ePathram

പ്രേംനസീര്‍ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീര്‍ സ്മാരക ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം : വെള്ളം. മികച്ച സംവിധായകന്‍ ജി. പ്രജേഷ് സെൻ (വെള്ളം). മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം: #ഹോം), മികച്ച നടി : നിമിഷ സജയന്‍ (നായാട്ട്, മാലിക്ക്), സഹ നടന്‍ : അലന്‍സിയര്‍ (ചതുര്‍ മുഖം ), മികച്ച സഹ നടി : മഞ്ജു പിള്ള (#ഹോം).

ഒരില തണലില്‍ മികച്ച പാരിസ്ഥിതിക സിനിമയായി തെരഞ്ഞെടുത്തു. ഇതിലെ പ്രകടനത്തിലൂടെ ശ്രീധരന്‍ കാണി മികച്ച നവാഗത നടനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍. എ. മന്‍), മികച്ച തിരക്കഥാ കൃത്ത് : എസ്. സഞ്ജീവ് (നിഴല്‍), മികച്ച ക്യാമറ : ദീപക് മേനോന്‍ (നിഴല്‍), മികച്ച ഗാന രചയിതാവ് : പ്രഭാവര്‍മ്മ (മരക്കാര്‍, ഉരു), മികച്ച സംഗീതം: റോണി റാഫേല്‍ (മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് മികച്ച ഗായിക : ശുഭ രഘുനാഥ്, പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാര്‍ഡ് അംബികക്കു സമര്‍പ്പിക്കും.

സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ (ചെയര്‍മാന്‍) സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നി വര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി

February 6th, 2022

latamangeshkar_epathram

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.

1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.

മറാത്തി, മലയാളം, തമിഴ്  തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര മേള മാറ്റി വെച്ചു

January 18th, 2022

international-film-festival-of-kerala-iffk-ePathram
തിരുവനന്തപുരം : 2022 ഫെബ്രുവരി നാല് മുതല്‍ തുടങ്ങുവാനിരുന്ന ഇരുപത്തി ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചലച്ചിത്ര മേള നീട്ടിയത്. കൊവിഡ് വ്യാപന തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തും. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും എന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

* പബ്ലിക്ക് റിലേഷൻസ്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20 ന്

January 11th, 2022

logo-insight-the-creative-group-ePathram
പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പതിനേഴു ഡോക്യു മെന്‍ററികൾ പ്രദർശിപ്പിക്കും.

ഇന്ത്യയില്‍ നിന്നുള്ളവ കൂടാതെ ആസ്‌ട്രേലിയ, സ്പെയിൻ, ഇറാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 39 ഡോക്യുമെന്‍ററികളിൽ നിന്നാണ് 20 മിനുട്ടിൽ കവിയാത്ത പതിനേഴെണ്ണം പ്രാഥമിക സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്.

പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ഫെബ്രുവരി 20 നു നടക്കുന്ന ഡോക്യൂ മെന്‍ററി മേളയിൽ ഇവ പ്രദർശിപ്പിക്കും. ഓരോ ഡോക്യു മെന്‍ററിയുടെയും പ്രദർശനത്തിനു ശേഷം എല്ലാവർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ഫോറ ചർച്ചകൾ ഉണ്ടായിരിക്കും. പ്രശസ്ത ചലച്ചിത്ര പ്രതിഭകൾ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പതിനായിരം രൂപ യും കെ. ആർ. മോഹനൻ മെമ്മോറിയൽ അവാർഡും സാക്ഷ്യപത്രവും സമ്മാനിക്കും.

വിവരങ്ങൾക്ക് insightthecreativegroup @ gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അല്ലെങ്കില്‍ 94460 00373 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 174« First...111213...2030...Last »

« Previous Page« Previous « ജി. കെ. പിള്ള അന്തരിച്ചു
Next »Next Page » ചലച്ചിത്ര മേള മാറ്റി വെച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine