കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ വെള്ളിത്തിര യിലേക്ക്

June 3rd, 2020

karnam-malleswari-woman-medallist-in-olympics-ePathram
ഒളിമ്പിക്ക് മെഡല്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതാ കായിക താരം കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ അഭ്ര പാളി യിലേക്ക്. താരത്തിന്റെ 45-ാം ജന്മ ദിന ത്തിലാണ് സിനിമ യുടെ വാര്‍ത്ത പുറത്തു വന്നത്.

ഇവര്‍ക്കുള്ള പിറന്നാള്‍ സമ്മാനം ആയിട്ടാണ് Journey of a Girl Who Lifted The Nation  എന്നുള്ള ടാഗ് ലൈന്‍ നല്‍കി ആദ്യ പോസ്റ്റര്‍  ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടത്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമ ബഹു ഭാഷ കളില്‍ റിലീസ് ചെയ്യും.

1975 ജൂൺ ഒന്നിന് കര്‍ണ്ണം മല്ലേശ്വരി ജനിച്ചത്. സിഡ്നി ഒളിമ്പി ക്സിൽ (2000) ഭാരോദ്വഹന ത്തിൽ വെങ്കല മെഡൽ നേടി. സ്നാച്ച് വിഭാഗ ത്തിൽ 110 കിലോ ഗ്രാമും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗ ത്തിൽ 130 കിലോ ഗ്രാമും അടക്കം 240 കിലോ ഭാരം ഉയർത്തി യാണ് കർണ്ണം മല്ലേശ്വരി വെങ്കല ജേതാവ് ആയത്. അർജ്ജുന അവാർഡ് (1994), രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം(1995), പത്മശ്രീ (1999) എന്നെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഋഷി കപൂർ അന്തരിച്ചു

April 30th, 2020

bobby-fame-actor-rishi-kapoor-passed-away-ePathram
മുംബൈ : ബോളിവുഡിലെ റൊമാന്റിക് ഹീറോ ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ ത്തിനു കീഴടങ്ങി. അര്‍ബുദ ബാധിത നായി ചികിത്സ യില്‍ ആയിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ബോബി (1973) യിലൂ ടെ യാണ് ഋഷി കപൂറിന് റൊമാന്റിക് ഹീറോ പരിവേഷം നല്‍കി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കര നാക്കി മാറ്റിയത്. അതിനു മുന്‍പേ ബാല നടനായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമ കളിലും അഭിനയിച്ചിരുന്നു.

ബോബി, ലൈലാ മജ്നു, അമര്‍ അക്ബര്‍ ആന്റണി, ഹം കിസീ സെ കം നഹി, സർഗ്ഗം, കർസ്, പ്രേം രോഗ്, നാഗിന, ചാന്ദ്‌നി, റാഫൂ ചക്കര്‍, ഹണി മൂൺ, ഹീന, യേ വാദാ രഹാ തു, ബോൽ രാധാ ബോൽ, ദീവാന തുടങ്ങി തൊണ്ണൂ റോളം സിനിമ കള്‍ അദ്ദേഹ ത്തിന്റെ ക്രഡിറ്റില്‍ ഉണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

April 29th, 2020

actor-irfan-khan-passed-away-ePathram

മുബൈ : പ്രമുഖ അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. വൻ കുടലിലെ അണു ബാധയെ ത്തുടർന്ന് ആശുപത്രി യിൽ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സ യില്‍ ആയിരുന്നു. ബോളി വുഡിലും ഹോളി വുഡിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍.

‘ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖം’ എന്നായി രുന്നു ഇർഫാനെ കുറിച്ച് മാധ്യമ ങ്ങള്‍ വിശേഷി പ്പിക്കുക. അഭിനയത്തിലെ അടക്കവും കഥാപാത്ര ങ്ങള്‍ അവതരി പ്പിക്കു ന്നതിലെ വൈവിധ്യവും ആയിരുന്നു അദ്ദേഹത്തെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്.

രാജസ്ഥാന്‍ സ്വദേശിയായ ഇർഫാൻ ഖാൻ, ഡല്‍ഹി യിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തി യാക്കി. മുബൈ യില്‍ ചേക്കേറുകയും നിരവധി ടെലി വിഷൻ പരമ്പര കളില്‍ വേഷമിടുകയും ചെയ്തു.

മീരാ നായരുടെ സലാം ബോംബെ യാണ് ആദ്യ ചിത്രം. ‘പാൻസിംഗ് തോമര്‍’ എന്ന സിനിമ യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2011 -ല്‍ പദ്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. ജാനകിയമ്മ 82 ന്റെ നിറവിൽ

April 23rd, 2020

singer-s-janaki-ePathram
ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖ യിലെ ശബ്ദ സൗകുമാര്യ ത്തിനു 82 വയസ്സ്. നിത്യ ഹരിത ങ്ങളായ നിരവധി സുന്ദര ഗാനങ്ങൾ പാടുവാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ശബ്ദ മാധുര്യമാണ് ജാനകിയമ്മ യുടേത്. 1200 ൽ അധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്.

ആന്ധ്ര പ്രദേശിൽ ഗുണ്ടൂർ ജില്ല യിലെ പള്ള പട്ടല യിൽ സിസ്തല ശ്രീരാമ മൂർത്തി – സത്യവതി ദമ്പതികളുടെ മകളായി 1938 ഏപ്രിൽ 23 ന്‌ എസ്. ജാനകി ജനിച്ചു. കുഞ്ഞു നാളിലെ സംഗീത വാസന പ്രകടി പ്പി ച്ചിരുന്നു.

എന്നാൽ ശാസ്ത്രീയമായി സംഗീത പഠന ത്തിനുള്ള സാഹച ര്യം അന്നുണ്ടാ യിരു ന്നില്ല. പിന്നീട് പത്താം വയസ്സിൽ പൈതി സ്വാമി യുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

1956 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാന മത്സര ത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടി. അത് ജാനകിയുടെ സംഗീത ജീവിത ത്തിൽ വലിയ വഴി ത്തിരിവ് ഉണ്ടാക്കി.

1957 ൽ ‘വിധിയിൻ വിളയാട്ട്‌’ എന്ന തമിഴ്‌ സിനിമ യിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചു കൊണ്ട് എസ്‌. ജാനകി ചല ച്ചിത്ര പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ചു.

അതേ വർഷം തന്നെ ‘മിന്നുന്ന തെല്ലാം പൊന്നല്ല’ എന്ന സിനിമ യിലൂടെ മലയാള ത്തിലും പാടി. ഈ ചിത്രത്തി ലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വി ൽ..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യവർഷം തന്നെ അഞ്ചു ഭാഷാ ചിത്ര ങ്ങളിൽ പാടുവാൻ ഭാഗ്യം ലഭിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, കൊങ്ങിണി, തുളു എന്നിവ കൂടാതെ സംസ്‌കൃതം, മറാഠി, ഹിന്ദി, ബംഗാളി, ഒറിയ, സിംഹള, ഇംഗ്ലീഷ്‌, ജർമ്മൻ ഭാഷ കളിലും ആലാപന സാന്നിദ്ധ്യം അറി യിച്ചു.

നാൽപത്തിയൊന്ന് സംസ്ഥാന ചലച്ചിത്ര പുര സ്‌കാ രങ്ങൾ, നാലു ദേശീയ ചല ച്ചിത്ര പുര സ്കാര ങ്ങൾ, മറ്റു നിരവധി ചാനൽ – സാംസ്കാരിക കൂട്ടായ്മ കളുടെ പുരസ്കാരങ്ങൾ ജാനകിയമ്മ യെ തേടി എത്തി. ഏറ്റവും കൂടുതൽ (14 തവണ) സംസ്ഥാന അവാർഡു കൾ ലഭിച്ചത് മലയാള സിനിമ യിൽ നിന്നുമാണ്.

1976 ൽ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ ‘സിന്ദൂര പൂവേ…’ എന്നു തുട ങ്ങുന്ന ഗാന ത്തിനാണ്‌ ആദ്യ മായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌.

1980 ൽ ‘ഓപ്പോൾ’ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റു മാനൂർ അമ്പല ത്തിൽ എഴുന്നെ ള്ളത്ത്…’ എന്ന ഗാന ത്തിനും 1984 ൽ തെലുങ്കു ചിത്രമായ `സിതാര’ യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം…’ എന്ന ഗാന ത്തിനും 1992 ൽ `തേവർ മകൻ’ എന്ന തമിഴ് സിനിമ യിലെ ‘ഇഞ്ചി ഇടുപ്പഴകാ…’എന്ന ഗാന ത്തിനും ദേശീയ  അവാര്‍ഡ് നേടി.

2017 ഒക്‌ടോബർ 28 ന് സിനിമയിലും പൊതു വേദി യിലും പാടുന്നത് അവസാ നിപ്പിച്ചു.  മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ‍ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരി യോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.

(തയ്യാറാക്കിയത് : പി. എം. മുഹമ്മദ് മുസ്തഫ – മുത്തു)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്; പുതിയ ബ്ലോഗുമായി മോഹൻലാൽ

April 21st, 2020

mohanlal-epathram

ലോക്ക് ഡൗൺ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും,മറ്റും പങ്കുവച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. കൊവിഡ് 19 നെതിരായ പ്രതിരോധം തീർക്കുകയാണ് രാജ്യം.ആദ്യം 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾക്ക് ഇളവുവരുത്താൻ തീരുമാനിച്ചതോടെ അളുകൾ‌ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു.എന്നാല്‍ അല്‍പ്പം കൂടി ക്ഷമിക്കൂ എന്ന് രാജ്യം പറയുന്നു” മോഹൻലാൽ കുറിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 175« First...10...192021...3040...Last »

« Previous Page« Previous « ശശി കലിംഗ അന്തരിച്ചു
Next »Next Page » എസ്. ജാനകിയമ്മ 82 ന്റെ നിറവിൽ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine