ചെന്നൈ : മുറപ്പെണ്ണ് എന്ന സിനിമ യിലൂടെ മലയാള ത്തിൽ അരങ്ങേറ്റം കുറിച്ച പ്രമുഖ തെന്നിന്ത്യൻ നടി യും നർത്തകി യുമായ ജ്യോതി ലക്ഷ്മി അന്തരിച്ചു. 63 വയസ്സാ യിരുന്നു.
രക്താർബുദം ബാധിച്ച് ഏറെ കാല മായി ചികിത്സ യിൽ ആയിരുന്നു ഇവർ. ചൊവ്വാഴ്ച രാവിലെ ചെന്നൈ യിൽ വെച്ചായിരുന്നു അന്ത്യം. 1963ൽ തന്റെ പത്താമത്തെ വയ സ്സിൽ എം. ജി. ആർ. – ബി. സരോജാ ദേവി ടീമിന്റെ ‘പെരി യിടത്ത് പെൺ’ എന്ന തമിഴ് സിനിമ യിലൂടെ യായി രുന്നു ജ്യോതി ലക്ഷ്മി വെള്ളി ത്തിര യിൽ എത്തി യത്.
ജയ മാലിനിയും ജ്യോതി ലക്ഷ്മിയും ഒരു നൃത്ത രംഗത്ത്
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷ കളിൽ നടി യായും നർത്തകി യായും മുന്നൂ റോളം ചിത്ര ങ്ങ ളിൽ വേഷമിട്ടു.
1965 ൽ “മുറപ്പെണ്ണ്” എന്ന സിനിമ യിൽ മധു വിന്റെ ജോഡി ആയിട്ടാ യിരുന്നു അരങ്ങേറിയത്. ഈ സിനിമ യിലെ ശ്രദ്ധേയ മായ ഗാന രംഗ ങ്ങളി ലൂടെ മലയാളി ആസ്വാദ കർ ക്കും ഇവർ പ്രിയങ്കരി യാണ്.
നഗരമേ നന്ദി, ഇന്‍സ്പെക്ടര്‍, കൊടുങ്ങല്ലൂരമ്മ, കുഞ്ഞാലി മരക്കാറ്, തടവറ, ആലി ബാബയും 41 കള്ളന്മാരും എന്നിവ യാണ് മലയാള ത്തിലെ മറ്റു സിനിമ കള്‍. പിസ്റ്റൾ വാലി, റാണി ഔർ ജാനി, ജവാബ് എന്നിവയാണ് ഇവർ അഭി നയിച്ച ഹിന്ദി ചിത്ര ങ്ങൾ.
നടി യും നർത്തകി യുമായ ജയ മാലിനി സഹോദരി യാണ്. മലയാള ത്തിൽ അടക്കം ഏതാനും ചിത്ര ങ്ങളിൽ അഭി നയിച്ച ജ്യോതി മീന യാണ് മകൾ.