ഷാജി കൈലാസും-ബി.ഉണ്ണികൃഷ്ണനും പുതിയ രണ്ടു ചിത്രങ്ങള്‍ക്കായി ഒരുമിക്കുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്മാരാണ് ഇരുവരുമെങ്കിലും ഷാജിക്കായി തിരക്കഥയൊരുക്കുകയാണ് ഉണ്ണികൃഷ്ണന്‍. നേരത്തെ ദി ടൈഗര്‍ എന്ന ചിത്രത്തിനായി ഇരുവരും ഒരുമിച്ചപ്പോള്‍ അതൊരു വന്‍ ഹിറ്റായി മാറിയിരുന്നു. യാത്രകളെ ആസ്പദമാക്കി ഒരു ത്രില്ലര്‍ ചിത്രമാണ് ആദ്യത്തേത്. ചിത്രത്തില്‍ പുതുമുഖങ്ങള്‍ ആകാനും സാധ്യതയുണ്ട്.
സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചിട്ടും കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഷാജി കൈലാസിന് ഒരു സൂപ്പര്‍ഹിറ്റ് അനിവാര്യമാണ്. രണ്‍ജിപണിക്കര്‍, എസ്.എന്‍ സ്വാമി തുടങ്ങിയ അതികായന്മാര്‍ തിരക്കഥ ഒരുക്കിയെങ്കിലും ചിത്രങ്ങള്‍ വന്‍ പരായമായിരുന്നു.ജയറാം നായകനായ മദിരാശിയാണ് അവസാനമായി പുറത്തിറങ്ങിയ ഷാജിയുടെ ചിത്രം. സിംഹാസനം, ദി കിംഗ് ആന്റ് കമ്മീഷ്ണര്‍, ആഗസ്റ്റ് 15 തുടങ്ങിയ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ദുര്‍ബലമായ തിരഥകളാണ് ഷാജിയുടെ പരാജയങ്ങള്‍ക്ക് പ്രധാന കാരണം. തിരക്കഥയിലെ പാളിച്ചകള്‍ തിരിച്ചറിഞ്ഞ് വേണ്ടരീതിയില്‍ സിനിമ ഒരുക്കുവാന്‍ ഷാജി കൈലാസ് ശ്രമിച്ചുമില്ല. ആറാം തമ്പുരാനും, നരസിംഹവും, കിംഗും, വല്യേട്ടനും, കമ്മീഷണറുമെല്ലാം ഷാജിയുടെ കരിയറിലെ വന്‍ വിജയങ്ങളായിരുന്നു. രണ്‍ജിത്തിന്റേയും രണ്‍ജിപണിക്കരുടേയും തൂലികയില്‍ പിറന്ന ശക്തമായ തിരക്കഥകളായിരുന്നു ഈ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തി.
ഐ ലൌമി ആയിരുന്നു ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അവസാനത്തെ സിനിമ. അത് പരാജയമായിരുന്നു എങ്കിലും അതിനു മുമ്പ് മോഹന്‍ ലാലിനെ നായനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്റര്‍ വന്‍ വിജയമായിരുന്നു. മോഹന്‍ ലാല്‍ നായകനാകുന്ന മിസ്റ്റര്‍ ഫ്രാഡ് ആണ് ബി.ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം.