തൃശ്ശൂര്‍: ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടാകില്ല. ഫഹദിന്റെ നായികയായി മഞ്ജു വാര്യര്‍ മടങ്ങി വരുന്നതായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ചില മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും പേരിട്ടിട്ടില്ലാത്ത തന്റെ പുതിയ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ അല്ലെന്ന് സത്യന്‍ അന്തിക്കാട് തന്നെ വ്യക്തമക്കി. നമിത പ്രമോദിനെ നായികയാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രം സമീപകാല സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ദുര്‍ബലമായ കഥയും താര നിര്‍ണ്ണയത്തിലെ പോരായ്മകളും ചിത്രത്തിനു തിരിച്ചടിയായി.
ഫഹദ് നായകനാകുന്ന ചിത്രം കോട്ടയത്താണ് ചിത്രീകരിക്കുക. ഓഗസ്റ്റ് അവസാനമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. ഇടത്തരക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.