കൊച്ചി : മുപ്പത്തി രണ്ടു വര്ഷത്തിനു ശേഷം ‘പറങ്കിമല’ പുതിയ രൂപ ത്തില് എത്തുന്നു. കഴിഞ്ഞ 23 വര്ഷമായി സഹ സംവിധായ കനായി സജീവമായി സിനിമാ രംഗത്ത് നില്ക്കുന്ന സെന്നന് പള്ളാശ്ശേരി യാണ് പറങ്കിമല പുനഃരാവിഷ്ക രിക്കുന്നത്.
1981-ലാണ് സംവിധായകന് ഭരതന്, കാക്കനാടന്റെ പ്രശസ്ത നോവല് പറങ്കിമല ചലചിത്ര മാക്കിയത്.
അന്ന് കറുത്ത സുന്ദരി സൂര്യ ആയിരുന്നു നായിക എങ്കില് ഇന്നത്തെ പറങ്കി മല യില് പുതുമുഖം വിനു ധലാല് ആണ് നായിക. ബിയോണ് നായകനാവുന്നു. കലാഭവന് മണി, ജഗദീഷ്, ഇന്ദ്രന്സ്, തിരുമുരുകന്, ബിനോയ്, ഗോപകുമാര്, ഗീതാ വിജയന്, കലാരഞ്ജിനി, താരാ കല്യാണ്, തുടങ്ങിയ വരാണ് മറ്റു പ്രധാന വേഷങ്ങളില്.
സംവിധായ കനായ സെന്നന് പള്ളാശേരി തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ക്യാമറ : മണി പ്രസാദ്. ഗാനരചന : മുരുകന് കാട്ടാക്കട, സംഗീതം : അഫ്സല് യൂസുഫ്. വിജിന്സ്, തോമസ് കോക്കാട്ട് എന്നിവര് ചേര്ന്ന് പറങ്കി മല നിര്മ്മിക്കുന്നു.