ന്യൂഡൽഹി : പ്രശസ്ത ഹാസ്യ താരം ജസ്പാൽ ഭട്ടി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലന്ധറിനടുത്ത് ഷാഹ്കോട്ട് പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഭട്ടി സഞ്ചരിച്ച കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകനും ഭട്ടിയുടെ ഏറ്റവും പുതിയ സിനിമയിലെ നായിക സുരിലി ഗൌതമിനും അപകടത്തിൽ പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ റിലീസ് ചെയ്യാനിരുന്ന ഭട്ടിയുടെ “പവർ കട്ട്” എന്ന സിനിമയുടെ പ്രചരണ പ്രവർത്തനങ്ങൾക്കായി യാത്രയിലായിരുന്നു ഇവർ.
ദൂരദർശന്റെ ആദ്യ നാളുകളിൽ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിൽ അദ്യമായി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തന്റെ കോമഡി ഷോകളായ “ഫ്ലോപ് ഷോ”, “ഉൽട്ടാ പുൽട്ടാ” എന്നീ പരിപാടികൾ അവതരിപ്പിച്ച് ഏറെ ജനസമ്മതി നേടിയിട്ടുണ്ട്.