പ്രശസ്ത നടിയും ഗായികയുമായ മംമ്‌താ മോഹന്‍ദാസും ഭര്‍ത്താവ് പ്രജിത് പത്മനാഭനും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിയുവാന്‍ ഒരുങ്ങുന്നു. അപൂര്‍വ്വദിനമായ 11-11-11 നു വിവാഹ നിശ്ചയം നടത്തിയ ഇരുവരും ഡിസംബര്‍ 28 ന് ആയിരുന്നു വിവാഹിതരായത്. ഒരു വര്‍ഷം തികയും മുമ്പേ 12-12-12 നാണ് ഒരു ദേശീയ പത്രത്തിനു അനുവദിച്ച അഭിമുഖത്തിലൂടെ തങ്ങള്‍ വേര്‍ പിരിയുന്ന വിവരം മംമ്‌താ മോഹന്‍ദാസ് പുറത്തു വിട്ടത്. നിയാമ പ്രകാരമുള്ള വിവാഹ മോഹനത്തിനുള്ള നടപടിക്രമങ്ങള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നും താരം പറയുന്നു. മംതയുടെ ബാല്യകാല സുഹൃത്തുകൂടിയായ പ്രജിത്ത് ബഹ്‌റൈനിലെ ബിസിനസ്സുകാരനാണ്.
തങ്ങള്‍ തികച്ചും വ്യത്യസ്ഥരായ രണ്ട് വ്യക്തികളാണെന്നും ഒരുമിച്ച് മുന്നോട്ട് പോകാന്‍ ആകില്ല എന്ന് മനസ്സിലായതോടെ ആണ് ഇരുവരും വേര്‍ പിരിയുവാന്‍ തീരുമാനിച്ചത്. വിവാഹ ജീവിതത്തില്‍ സ്നേഹത്തോടൊപ്പം ബഹുമാനത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അതൊരിക്കലും ഏക പക്ഷീയമാകരുത്. ഇതില്ലെങ്കില്‍ അപകടമാണ്. അത് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തും. സംതൃപ്തിയില്ലാതെ ഇങ്ങനെ ഭാര്യാഭര്‍ത്താക്കന്മാരി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നും കുറച്ച് മാസങ്ങളായി തങ്ങള്‍ വേര്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും മംമ്ത പറയുന്നു. കേരളം പോലെ ഉയര്‍ന്ന വിവാഹമോചന നിരക്കുള്ള ഒരു സംസ്ഥാനത്ത് മംമ്തയെ പോലെ പ്രശസ്തയായ ഒരു താരം ഒരു വര്‍ഷം തികയും മുമ്പേ വിവാഹമോഹനത്തിനു ഒരുങ്ങുന്നത് തെറ്റായ സന്ദേശം പകരില്ലേ എന്ന ചോദ്യത്തിനു. ഒരു താരമെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ഞാന്‍ ബോധവതിയാണ് ഒരു പക്ഷെ ഒരുപാട് യുവതീ യുവാക്കള്‍ എന്നെ നിരീക്ഷിക്കുന്നുണ്ടാകാം. അസംതൃപ്തമായ ദാമ്പത്യജീവിതം ഉള്ളവര്‍ ഉടനെ തന്റെ വ്യക്തിജീവിതം മാതൃകയായാക്കി ഉടനെ വിവാഹ മോചനം നടത്തണമെന്ന് താന്‍ വാദിക്കുന്നില്ല. പക്ഷെ തനിക്കിക്ക് വിവാഹ മോചനമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണത്.
കാവ്യാ മാധവന്‍, ഉര്‍വ്വശി, കല്പന തുടങ്ങി നിരവധി നായിക നടിമാര്‍ അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. ഇതില്‍ കാവ്യയുടെ വിവാഹ മോചനം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മംമ്ത മോഹന്‍ദാസ് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രിഥ്‌വീരാജ് നായകനാകുന്ന ജേസി ഡാനിയേലിന്റെ ജീവിതത്തെ വിഷയമാക്കുന്ന സെല്ലുലോയിഡ്, ഇന്ദ്രജിത്ത് നായകനാകുന്ന പൈസ പൈസ മോഹന്‍ലാലിന്റെ ലീഡീസ് ആന്‍റ ജെന്റില്‍ മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മംമ്ത കരാര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. വിവാഹ മോചിതയായാലും താന്‍ തുടര്‍ന്നും സിനിമയില്‍ സജീവമാകുമെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഗായിക എന്ന നിലയില്‍ അധികം പാട്ടുകള്‍ പാടിയിട്ടില്ലെങ്കിലും മംമ്ത ആലപിച്ച ഡാഡി മമ്മീ വീട്ടില്‍ ഇല്ലെ.. എന്ന തമിഴ് ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, mamta-mohandas
ഓൾടെ പ്രസവം കാമറയിൽ എടുക്കണമെന്ന് വിചാരിക്കുകയായിരുന്നു. ഇനി എന്താ ചെയ്യാ?