വിജയിന്റെ തുപ്പാക്കിക്ക് വന്‍ സ്വീകരണം

November 13th, 2012

vijay-epathram

ഇളയ ദളപതി വിജയിന്റെ ദീപാവലി റിലീസായ തുപ്പാക്കിക്ക് കേരളത്തില്‍ വന്‍ സ്വീകരണം. രാവിലെ അഞ്ചരയ്ക്ക് നടന്ന ആദ്യ  ഷോയ്ക്ക് തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആരാധകര്‍ തീയേറ്ററുകള്‍ക്ക് സമീപം വലിയ വിജയിന്റെ ഫ്ലക്സുകളും, തോരണങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഗജിനി, ഏഴാം അറിവ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ. ആര്‍. മുരുകദോസ് വിജയിനെ ആദ്യമായി  നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുപ്പാക്കി. ഒരു എൻകൌണ്ടർ സ്പെഷ്യലിസ്റ്റായാണ് വിജയ് എത്തുന്നത്. കാജല്‍ അഗര്‍ വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. കേരളത്തിലെ 125 തീയേറ്ററുകളിലാണ് തുപ്പാക്കി റിലീസ് ചെയ്തിരിക്കുന്നത്. തീയേറ്റര്‍ സമരം തീര്‍ന്നതിന്റെ തൊട്ടു പിന്നാലെ ആണ് തമിഴ് ചിത്രത്തിന്റെ വരവ്. തമിഴ് സിനിമകള്‍ക്കും വിജയിനും ധാരാളം ആരാധകര്‍ ഉണ്ടെന്നതിനാല്‍  ഈ ചിത്രം കേരളത്തില്‍ നിന്നും കോടികള്‍ കളക്ട് ചെയ്യും. അതേ സമയം സമരം  മൂലം അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല എന്നീ മലയാള ചിത്രങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടായത്. അനവസരത്തില്‍ ഉണ്ടായ സമരം പ്രേക്ഷകരേയും തീയേറ്ററുകളില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൈഥിലിയുടെ ഐറ്റം ഡാ‍ന്‍സ്

November 11th, 2012

maithili-epathram

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളെ പിന്തുടര്‍ന്ന് മലയാളത്തിലും ഐറ്റം ഡാന്‍സുകള്‍ ചുവടുറപ്പിക്കുന്നു. മാറ്റിനി എന്ന ചിത്രത്തിലൂടെ പാലേരി മാണിക്യം ഫെയിം മൈഥിലിയാണ് ഇപ്പോള്‍ ഐറ്റം ഡാന്‍സുമായി എത്തുന്നത്. ബോളിവുഡ്ഡിലെ പോലെ വളരെ സെക്സിയായിട്ടൊന്നുമല്ല മൈഥിലിയുടെ വേഷവും ചുവടുകളും എങ്കിലും മേനിയുടെ തുടുപ്പുകള്‍ അത്യാവശ്യം പ്രദര്‍ശിപ്പിക്കുന്നുണ്ട് താനും. പ്രശസ്ത തമിഴ് കോറിയോഗ്രാഫര്‍ ശ്രീധര്‍ മാസ്റ്ററാണ് മൈഥിലിക്കായി ചുവടുകള്‍ ഒരുക്കിയത്. കുറച്ചു നാള്‍ മുമ്പ് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിനു വേണ്ടി കപ്പപ്പുഴുക്ക് എന്ന പാട്ടു പാടി പത്മപ്രിയ ചെയ്ത ഐറ്റം ഡാന്‍സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം വന്‍ പരാജയം ആയിരുന്നെങ്കിലും പത്മപ്രിയയുടെ മാദക മേനിയിളക്കിയുള്ള ഡാന്‍സ് ഹിറ്റായി. അതേ ചിത്രത്തില്‍ രമ്യാ നമ്പീശന്‍ നടത്തിയ നൃത്തവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. നായികാ വേഷം ചെയ്തിരുന്ന ജ്യോതിര്‍മയിയും ഐറ്റം ഡാന്‍സില്‍ പ്രശസ്തി നേടിയിരുന്നു. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ നടി മൈഥിലിയാണ് ഐറ്റം ഡാന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്. അന്തരിച്ച പ്രശസ്ത നടി സില്‍ക്ക് സിമിതയുടെ ഐറ്റം ഡാന്‍സുകളാണ് എക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. നയന്‍‌താര, നമിത, മുംതാസ്, ശ്വേതാ മേനോന്‍ , ഐശ്വര്യ, അൽഫോണ്‍സ, ഇന്ദ്രജ തുടങ്ങി നായിക വേഷത്തോടൊപ്പം ഐറ്റം ഡാന്‍സ് കൂടെ ചെയ്ത നടിമാരുടെ വലിയ നിര തന്നെയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കമ്മത്തിലൂടെ ധനുഷ് മലയാളത്തിലേക്ക്

November 7th, 2012

dhanush-epathram

തമിഴ് സൂപ്പര്‍ താരവും സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ മരുമകനുമായ ധനുഷ് മലയാളത്തിലേക്ക്. മമ്മൂട്ടി ദിലീപ് എന്നിവര്‍ അഭിനയിക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. സിബി കെ. തോമസ് – ഉദയ് ടീം തിരക്കഥയൊരുക്കി തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ആയിട്ടാണ് എത്തുന്നത്. നല്ല വേഷം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം നോക്കാതെ മലയാളത്തില്‍ അഭിനയിക്കുവാന്‍ തയ്യാറാ‍ണെന്ന് ധനുഷ് അടുത്തയിടെ വ്യക്തമാക്കിയിരുന്നു.

ആടുകളം എന്ന ചിത്രത്തിലെ അഭിനയ മികവിന് ദേശീയ പുരസ്കാരം നേടിയിട്ടുള്ള ധനുഷ് തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. തമിഴ് ചിത്രങ്ങളോട് എക്കാലത്തും താല്പര്യം പ്രകടിപ്പിക്കുന്ന മലയാളികള്‍ക്കിടയില്‍ ധനുഷിന്  ധാരാളം ആരാധകര്‍ ഉണ്ട്. വൈ ദിസ് കൊലവെരി എന്ന ഗാനം കേരളത്തിലും ഹിറ്റായിരുന്നു.

ദിലീപും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച രാക്ഷസ രാജാവ്, ട്വന്റി ട്വന്റി തുടങ്ങിയ മുന്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിക്കും, ദിലീപിനും ഒപ്പം ധനുഷ് കൂടെ വരുന്നതോടെ ചിത്രത്തിന്റെ വാണിജ്യ മൂല്യം വന്‍ തോതില്‍ വര്‍ദ്ധിക്കും. ഇവരെ കൂടാതെ റീമ കല്ലിങ്ങല്‍, കാര്‍ത്തിക, ബാബുരാജ്, ഷാജോണ്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ ഒരു താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ നായരാണ് ക്യാമറാമാന്‍ .  സന്തോഷ് വര്‍മ്മയെഴുതിയ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്നസെന്റിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍

November 6th, 2012

innocent-epathram

കൊച്ചി: അമ്മ പ്രസിഡണ്ടും പ്രശസ്ത നടനുമായ ഇന്നസെന്റിനെ ബാധിച്ച അര്‍ബുദ രോഗം ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍. ലേൿ ഷോർ ആശുപത്രിയില്‍ ഡോ. വി. പി. ഗംഗാധരന്റെ ചികിത്സയിലാണ് ഇന്നസെന്റ്. തൊണ്ടയിലാണ് ഇന്നസെന്റിന് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇനി മാസങ്ങള്‍ നീളുന്ന കീമോതെറാപ്പി ചെയ്യേണ്ടി വരും. ആറു മാസമെങ്കിലും വിശ്രമം വേണ്ടി വരും. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഇന്നസെന്റ് സിനിമയില്‍ സജീവമല്ലായിരുന്നു. പ്രമുഖ ഹാസ്യ നടനായ ജഗതി ശ്രീകുമാര്‍ വാഹനാപകടത്തെ തുടര്‍ന്ന് മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സംവൃതാ സുനില്‍ വിവാഹിതയായി

November 1st, 2012

samvritha-sunil-wedding-epathram

പ്രശസ്ത സിനിമാ താരം സംവൃത സുനില്‍ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ എഞ്ചിനീയറുമായ അഖിലാണ് വരന്‍. രാവിലെ 11 മണിക്കുള്ള മുഹൂര്‍ത്തത്തില്‍ പയ്യാമ്പലം ബേബി ബീച്ചിനു സമീപത്തെ ക്ലിഫ് ഹൌസില്‍ വെച്ചായിരുന്നു വിവാഹം. കേരളപ്പിറവി ദിനത്തിന്റെ സ്പര്‍ശം നല്‍കി ക്രീം കളര്‍ കസവു സാരിയണിഞ്ഞാണ് സംവൃത സുമംഗലിയായത്. സംവൃതയുടെ വിവാഹത്തിനു പ്രകൃതിയുടെ അനുഗ്രഹമെന്നോണം മഴയുമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോകുവാനുള്ള കടലാസു പണികള്‍ പൂര്‍ത്തിയാക്കുവാന്‍ നേരത്തെ ആര്യസമാജത്തില്‍ വച്ച് ഇരുവരും റെജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു.

സിനിമാ രംഗത്തു നിന്നും ലാല്‍ ജോസ്, രഞ്ജിത്, ആന്‍ അഗസ്റ്റിന്‍ , മീരാ നന്ദന്‍ , കുഞ്ചന്‍ തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്ക് നവമ്പര്‍ ആറാം തിയതി കൊച്ചി ലേ-മെറീഡിയനില്‍ വിരുന്ന് സല്‍ക്കാരം ഒരുക്കുന്നുണ്ട്. കണ്ണൂരിലെ ഇന്ത്യാ ഹൌസ് ഹോട്ടല്‍ ഉടമ ചാലാട്ട് സുനില്‍ കുമാറിന്റേയും സാധനയുടേയും മൂത്ത മകളായ സംവൃത ലാല്‍ ജോസ് ചിത്രമായ രസികനിലൂടെ ആണ് സംവൃത മലയാള സിനിമയിലേക്ക് എത്തുന്നത്. വിവാഹത്തോടെ സിനിമ വിടും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സംവൃത അവസാനമായി അഭിനയിച്ചതും ലാല്‍ ജോസ് സംവിധാനം ചെയ്ത പൃഥ്‌വി രാജ് നായകനായ ചിത്രത്തിലാണ്. അയാളും ഞാനും തമ്മില്‍ എന്ന ഈ ചിത്രം ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

69 of 173« First...1020...686970...8090...Last »

« Previous Page« Previous « ജസ്പാൽ ഭട്ടി കൊല്ലപ്പെട്ടു
Next »Next Page » ഇന്നസെന്റിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine