ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകന്‍

December 6th, 2012

jayaram-epathram

സത്യന്‍ അന്തിക്കാടിന്റെ സഹോദരന്റെ മകന്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ലക്കിസ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജയറാമിനോടൊപ്പം മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന നാരായണന്‍ കുട്ടിയാണ് ചിത്രത്തില്‍ നായിക. നായകന്റേയും നായികയുടേയും ജീവിതത്തില്‍ ഒരു ആണ്‍കുട്ടി വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ലക്കിസ്റ്റാറില്‍ പറയുന്നത്. ബാല താരത്തെ ഇനിയും നിശ്ചയിച്ചിട്ടില്ല. വിഷു റിലീസായാണ് ചിത്രം ഒരുക്കുന്നത്. ഷാജി കൈലാസിന്റെ മദിരാശിയാണ് ജയറാമിന്റെ അടുത്ത റിലീസ് ചിത്രം. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് ലക്കിസ്റ്റാര്‍ ഒരു മാറ്റം വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധ?

December 1st, 2012

മുംബൈ: പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധയുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശാരീരികാസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് 42 കാരിയായ മനീഷയെ മുംബൈയിലെ ജെയിസ് ലോക് ആശുപത്രിയില്‍ ബുധനാഴ്ച പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ നടിയെ വിശദമായ വൈദ്യ പരിശോധനകള്‍ക്ക് വിധേയയാക്കിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ മനീഷയെ പരിചരിക്കുവാന്‍ അമ്മ സുഷമയും ഉണ്ട്. നേപ്പാളിലായിരുന്ന നടി കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിയത്. തന്റെ അസുഖത്തെ കുറിച്ച് മനീഷ അറിഞ്ഞതായും അതിനെ പോസിറ്റീവായാണ് കാണുന്നതെന്നും സൂചനയുണ്ട്.

വിവാഹ മോചനത്തിനു ശേഷം നേപ്പാളിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു മനീഷ. അതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേപ്പാളിലെ രാജകുടുമ്പാംഗമായ മനീഷ 1991-ല്‍ സുഭാഷ് ഗായ് സംവിധാനം ചെയ്ത് സൌധാഗറിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 1942 എ ലൌസ്റ്റോറി,അഗ്നി സാക്ഷി, അകേലെ ഹും അകേലെ റ്റും, ഖാമോഷി, ഗുപ്ത്, ദില്‍‌സേ, ഭൂത് തുടങ്ങിയ ഹിന്ദി ചിത്രങ്ങളും തമിഴില്‍ മണി രത്നം സംവിധാനം ചെയ്ത ബോബെ, കമല ഹാസന്‍ നായകനായ ഇന്ത്യന്‍, മുതല്‍‌വന്‍ തുടങ്ങി വന്‍ വിജയങ്ങളായ നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെഡ്‌ വൈനില്‍ മോഹന്‍ ലാലിനൊപ്പം മേഘ്‌ന രാജ്

November 29th, 2012

meghna-raj-epathram

മോഹന്‍ ലാല്‍ നായകനാകുന്ന റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മേഘ്‌ന രാജ് നായികയാകുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ മേഘ്‌ന ചിത്രത്തില്‍ ഗാന രംഗങ്ങളിലും മറ്റും ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ പിശുക്ക് കാട്ടിയിരുന്നില്ല. നിലവാരം ഇല്ലായിരുന്നു എങ്കിലും പിന്നീട് മേഘനയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. ജയസൂര്യയും അനൂപ് മേനോനും നായകന്മാരായ ബ്യൂട്ടിഫുള്‍ എന്ന ചിത്രം മേഘനയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. ബ്യൂട്ടിഫുളിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് ഈ ചിത്രത്തിലേക്ക് മേഘനയെ മോഹന്‍ ലാല്‍ പരിഗണിച്ച തെന്ന് സൂചനയുണ്ട്.

നവാഗതനായ സലാം ആണ് റെഡ് വൈന്‍ സംവിധാനം ചെയ്യുന്നത്. ന്യൂ ജനറേഷന്‍ സിനിമാ നായകന്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു സസ്പെന്‍സ് ത്രില്ലറായ റെഡ് വൈനില്‍ മേഘ്‌നയെ കൂടാതെ വേറെയും നായികമാര്‍ ഉണ്ടാകും. സ്മാര്‍ട്ടായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് മേഘ്‌നയ്ക്ക്. പോപ്പിന്‍സ്, മാഡ് ഡാഡ്, അപ് ആന്റ് ഡൌണ്‍ തുടങ്ങിയ ചിത്രങ്ങളിലും മേഘ്‌ന ഇതിനോടകം അഭിനയിച്ചു. കൈ നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ 2013 മേഘ്‌നയ്ക്ക് കരിയറിലെ മികച്ച വര്‍ഷമാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദിഗ്‌വിജയ് സിങ്ങിനെതിരെ രാഖി സാവന്ത് പരാതി നല്‍കി

November 13th, 2012

rakhi-sawant-epathram

മുംബൈ: തന്നെ കുറിച്ച്  മാന്യമല്ലാത്ത പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനെതിരെ പരാതിയുമായി പ്രമുഖ  ഐറ്റം ഡാന്‍സ് നര്‍ത്തകിയും നടിയുമായ രാഖി സാവന്ത്. ഇതു സംബന്ധിച്ച് നടി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചു.  അരവിന്ദ് കേജ്‌രിവാളും രാഖി സാവന്തും ഒരു പോലെ ആണെന്നും ഇരുവരും എന്തെങ്കിലും തുറന്ന് കാണിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിലൊന്നും ഉണ്ടാകാറില്ലെന്നും, ക്ഷമിക്കണം ഞാന്‍ രാഖിയുടെ പഴയ കാല ആരാധകന്‍ കൂടെയാണെന്നും ദിഗ്‌വിജയ് ട്വിറ്ററില്‍ എഴുതിയതായാണ് ആരോപണം. തന്റെ ശരീരത്തെ പുച്ഛിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയതിലൂടെ സിങ്ങ് സ്ത്രീത്വത്തെ ആക്ഷേപിച്ചിരിക്കുകയാണെന്ന് രാഖി ആരോപിക്കുന്നു. ദിഗ്‌വിജയിനെതിരെ 50 കോടി രൂപയ്ക്ക്  മാനനഷ്ടക്കേസ് നല്‍കുമെന്നും നടി പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു

November 13th, 2012

namitha-epathram

ഒരു ഇടവേളയ്ക്ക് ശേഷം ആരാധകരെ ഹരം കൊള്ളിക്കുവാന്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത തിരിച്ചെത്തുന്നു. ഇളമൈ ഊഞ്ചല്‍ എന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് നമിതയ്ക്ക്. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ. ആര്‍. മനോഹരനാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പല ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് നമിത ചെയ്തിരിക്കുന്നത്. ഐറ്റം ഡാന്‍സുകളിലൂടേയും ഗ്ലാമര്‍ പ്രദര്‍ശനങ്ങളിലൂടെയും പ്രേക്ഷകരെ കോരിത്തരിപ്പിച്ചിട്ടുള്ള നമിത ഈ ചിത്രത്തിലും തന്റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്നാണ് സൂചന. ചിത്രത്തിനു വേണ്ടി തന്റെ വണ്ണം കുറച്ചതായും നടി വ്യക്തമാക്കുന്നു. മേഘന നായിഡു, കിരണ്‍, കീര്‍ത്തി ചൌള, ശിവാനി സിങ്ങ് തുടങ്ങിയവരും നമിതയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

അടുത്തയിടെ നമിതയെ ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമായി ഒരു ജപ്പാന്‍ ചാനല്‍ തിരഞ്ഞെടുത്തിരുന്നു. തടി കൂടിയതിനാലാണ് മാര്‍ക്കറ്റ് ഇടിഞ്ഞതെന്നും ഇത് തിരിച്ചറിഞ്ഞതോടെ തടി കുറച്ച് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുവാനാകും എന്നാണ് നടിയുടെ പ്രതീക്ഷ. ബ്ലാക്ക് സ്റ്റാലിയന്‍ എന്ന കലാഭവന്‍ മണി ചിത്രത്തിലൂടെ നമിത മലയാളത്തിലും അഭിനയിച്ചിരുന്നു. വളരെ സെക്സിയായാണ് ചിത്രത്തിലെ ഗാന രംഗങ്ങളില്‍ നമിത അഭിനയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

68 of 173« First...1020...676869...8090...Last »

« Previous Page« Previous « വിജയിന്റെ തുപ്പാക്കിക്ക് വന്‍ സ്വീകരണം
Next »Next Page » ദിഗ്‌വിജയ് സിങ്ങിനെതിരെ രാഖി സാവന്ത് പരാതി നല്‍കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine