
സംവിധായകൻ സുന്ദർ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയായ റബേക്ക ഉതുപ്പ് കിഴക്കേമലയിൽ പ്രധാന കഥാപാത്രമായ റബേക്ക ഉതുപ്പായി ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെടും. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുവാനുള്ള തയ്യാറെടുപ്പിലാണ് റബേക്ക ഉതുപ്പ് കിഴക്കേമലയിലൂടെ സുന്ദർ ദാസ്. നിരവധി ചിത്രങ്ങൾ മലയാളത്തിൽ സുന്ദർദാസ് ഒരുക്കിയിട്ടുണ്ടെങ്കിലും കുറച്ചു നാളായി രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു അദ്ദേഹം.
കുബേരൻ, വർണ്ണക്കാഴ്ച്ചകൾ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയ വി. സി. അശോകാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വെങ്കടേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ത് ഭരതൻ, ജിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. എഡിറ്റിങ്ങ് ബാലയും ഛായാഗ്രഹണം ജിബു ജേക്കബും നിർവഹിക്കും.




എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് എത്സമ്മ എന്ന ആണ്‍കുട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ആന്‍ എന്ന പുതുമുഖ നായികയാണ് എത്സമ്മ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ജനാര്‍ദ്ദനന്‍, വിജയ രാഘവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, കെ. പി. എ. സി. ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.



















