
പ്രവാസി കലാകാരന്മാരെ കൂടെ ഉള്‍പ്പെടുത്തി ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ലാല്‍ ജോസ് സിനിമക്ക് ‘മ്യാവൂ’ എന്നു പേരിട്ടു. സൗബിൻ ഷാഹിർ, മംമ്ത മോഹൻ ദാസ്, സലിം കുമാർ, ഹരിശ്രീ യൂസഫ് തുടങ്ങി യവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി ക്കുന്ന ‘മ്യാവൂ’ ഇപ്പോള്‍ യു. എ. ഇ. യില്‍ ചിത്രീകരണം തുടരുന്നു.
സംവിധായകന്‍ ലാല്‍ ജോസ്, തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ യാണ് ‘മ്യാവൂ’ പോസ്റ്റര്‍ റിലീസ് ചെയ്തതും ചിത്രീകരണ വിശേഷങ്ങള്‍ പങ്കു വെച്ചതും.

ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ‘മ്യാവൂ’ നിര്‍മ്മി ക്കുന്നത് തോമസ്സ് തിരുവല്ല. ദുബായില്‍ തന്നെ ചിത്രീകരിച്ച ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, കൂടാതെ ‘വിക്രമാദിത്യൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ലാൽ ജോസ് – ഡോ. ഇക്ബാൽ കുറ്റിപ്പുറം ഒത്തു ചേരുന്ന സിനിമ എന്ന പ്രത്യേകതയും ‘മ്യാവൂ’ വിനുണ്ട്.
ഗാന രചന : സുഹൈൽ കോയ, സംഗീതം : ജസ്റ്റിൻ വർഗ്ഗീസ്സ്, ഛായാഗ്രഹണം : അജ്മൽ ബാബു, എഡിറ്റിംഗ് : രഞ്ജൻ എബ്രാഹം, ചീഫ് അസ്സിസിയേറ്റ് ഡയറക്ടർ : രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : രഞ്ജിത്ത് കരുണാകരൻ തുടങ്ങിയവരാണ് പ്രധാന പിന്നണിക്കാർ.
അരങ്ങില്‍ വിസ്മയം തീര്‍ത്ത നിരവധി പ്രവാസി കലാകാരന്മാരും പ്രവാസം പ്രമേയ മായ മ്യാവൂ എന്ന ഈ ചിത്രത്തില്‍ പങ്കാളികള്‍ ആവുന്നു. എൽ. ജെ. ഫിലിംസ് റിലീസ് ചെയ്യുന്നു.




എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് എത്സമ്മ എന്ന ആണ്‍കുട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ആന്‍ എന്ന പുതുമുഖ നായികയാണ് എത്സമ്മ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ജനാര്‍ദ്ദനന്‍, വിജയ രാഘവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, കെ. പി. എ. സി. ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.



















