ശില്‍പ്പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു

May 21st, 2012

shilpa-shetty-epathram

മുംബൈ: ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു. സബര്‍ബന്‍ മുംബയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ സര്‍ജിക്കല്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്‌. ഇന്ന് രാവിലെയായിരുന്നു പ്രസവം. മൂന്ന് വര്‍ഷം മുമ്പാണ് ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ‘ദൈവം ഞങ്ങള്‍ക്കൊരു കുഞ്ഞുമോനെ തന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാന്‍ വളരെ സന്തോഷത്തിലാണ്’’ എന്നാണു ട്വിറ്ററിലൂടെ സന്ദേശം വന്നത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിക്കായി രഞ്ജിത്ത് ‘ലീല’ മാറ്റിവെച്ചു

May 20th, 2012

mammootty2-epathram

മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത്ത് തന്റെ സ്വപ്ന പദ്ധതി മാറ്റി വെക്കുന്നു. ഇനി മോഹല്‍ ലാല്‍ ചിത്രം ‘സ്പിരിറ്റ് ‘ ഇറങ്ങിയ ഉടനെ മമ്മൂട്ടി ചിത്രം തുടങ്ങാനാണ് പരിപാടി അതിനായി രഞ്ജിത്ത് തന്റെ സ്വപ്ന ചിത്രമായ ‘ലീല’ മാറ്റിവെക്കുന്നു. ഈയിടെ ഇറങ്ങിയ കോബ്രയും ബോക്സോഫീസില്‍ മൂക്കുകുത്തി വീണതോടെ മമ്മൂട്ടിക്ക് ഉടന്‍ ഒരു വിജയചിത്രം അത്യാവശ്യമാണ്. തന്‍റെ പരാജയകഥകള്‍ തുടരാന്‍ മെഗാസ്റ്റാര്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രഞ്ജിത്തിനെ പ്രത്യേകം വിളിച്ചുവരുത്തി ഒരു പുതിയ പ്രൊജെക്ടിനെ പറ്റി ഉടന്‍ ചിന്തിച്ചത്‌, കയ്യൊപ്പ്‌, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ എന്നീ നല്ല ചിത്രങ്ങള്‍ ഒരുക്കിയ രേഞ്ഞിത്തിനെ കൊണ്ട് തന്നെ വേണം തന്റെ അടുത്ത ചിത്രമെന്ന മമ്മൂട്ടിയുടെ ആഗ്രഹത്തിന് മുന്നില്‍ രഞ്ജിത്ത് സമ്മതിക്കുകയായിരുന്നു അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ പ്ലാനിംഗില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ നടത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘സ്പിരിറ്റ്’ റിലീസിനായി ഒരുക്കുന്ന രഞ്ജിത്തിനെ മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറ്റി തന്‍റെ പുതിയ സിനിമയ്ക്കായി കൂട്ടുവിളിച്ചിരിക്കുകയാണ് മമ്മൂട്ടി. ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയില്‍ രഞ്ജിത് മമ്മൂട്ടിച്ചിത്രം ഒരുക്കുന്നു എന്നാണ് സൂചന. അനൂപ് മേനോന്‍ പറഞ്ഞ കഥയാണ് ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജോണ്‍ എബ്രഹാം അനുസ്മരണം

May 16th, 2012

john-abraham-epathram

ജോണ്‍ എബ്രഹാം എന്ന അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.’അമ്മ അറിയാന്‍’ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന പരിപാടി കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി 2012 മെയ് 20,ഞായറാഴ്ച, വൈകുന്നേരം 4.00 മണിക്ക് പ്രതീക്ഷ കോംപ്ലക്സ്, വടക്കെ റോഡ്, ചങ്ങരംകുളത്ത് വെച്ച് നടത്തുന്നു. ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണവും ഉണ്ടാകും ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള നടത്തും, സിനിമാ പ്രവര്‍ത്തകന്‍ എം. ജി.ശശി, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കാണിയുടെ വാര്‍ഷിക ജനറല്‍ ബോഡി അന്ന് തന്നെ ഉണ്ടായിരിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി

May 12th, 2012

cp-padmakumar-epathram

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകനും, കലാ സംവിധായകനും, നിര്‍മ്മാതാവുമായ സി. പി. പത്മകുമാർ (54) അന്തരിച്ചു. ‘അപര്‍ണ’ (1981), ‘സമ്മോഹനം’ (1994) എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. കച്ചവട സിനിമയുടെ ഒരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത ഇദ്ദേഹം ജി. അരവിന്ദന്‍െറ ‘പോക്കുവെയില്‍’ ഒഴികെയുള്ള സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മോഹനം എന്ന ചിത്രത്തിനു 95ല്‍ എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ ‘ബെസ്റ്റ് ഇന്‍ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സില്‍ക്കാവാന്‍ ആളില്ല, റിച്ചയും പിന്മാറി ‌

May 8th, 2012

Richa-Gangopadhyay-epathram
വിദ്യാ ബാലന് ദേശീയ പുരസ്കാരം ലഭിച്ച ഡേര്‍ട്ടി പിക്‌ച്ചറിലെ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യാന്‍ തയ്യാറാവാതെ പലരും പിന്മാറുന്നു. ചിത്രം തമിഴ്‌-തെലുങ്ക്‌ റീമേക്ക് ചെയ്യുന്നു. എന്നിട്ടും ഇതുവരെ പ്രധാന വേഷം ചെയ്യാന്‍ പറ്റിയ നടിയെ കിട്ടിയില്ല എന്നതാണ് സത്യം അവസാനം പിന്മാറിയത് ‍റിച്ച ഗംഗോപാദ്ധ്യായാണ്  സില്‍ക്ക്‌ സ്‌മിതയുടെ റോളില്‍ അഭിനയിക്കാനില്ലെന്ന് റിച്ച വ്യക്തമാക്കി. എന്നാല്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ പോലെ തന്നെ  ആരും ഈ വേഷം ചെയ്യാന്‍ ക്ഷണിച്ചിട്ടില്ലെന്നും ‌ഇനി വിളിച്ചാല്‍ തന്നെ താനാ വേഷം ചെയ്യാനൊരുക്കമല്ലെന്നും റിച്ച വെളിപ്പെടുത്തി.

- ന്യൂസ് ഡെസ്ക്

അഭിപ്രായം എഴുതുക »

90 of 176« First...1020...899091...100110...Last »

« Previous Page« Previous « മോഹല്‍ ലാല്‍ ചിത്രം തകര്‍ക്കാന്‍ ഗൂഡാലോചന : സംവിധായകന്‍
Next »Next Page » സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine