

- എസ്. കുമാര്‍
ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ
ഡിസീക്ക (Vittorio De Sica) എന്ന മഹാനായ ചലചിത്രകാരന്‍. 1929 ല്‍ നിര്‍മിച്ച റോസ് 1974 നവംബര്‍ 13നാണ് വിക്ടോറിയ ഡിസീക്ക അന്തരിച്ചത്. റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്. ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്. 1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.
-
വായിക്കുക: film-festival, filmmakers, obituary

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററില്‍ പ്രിയാമണി നായികയാകുന്നു. ദീപ്തിയെന്നാണ് ചിത്രത്തില്‍ പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. ആദ്യമായാണ് പ്രിയാമണി മോഹന്‍ ലാലിന്റെ നായികയാകുന്നത്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ച്യേട്ടന്‍ ആന്റ് സെയ്‌ന്റ് എന്ന ചിത്രത്തില്‍ പ്രിയാമണി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. സത്യം എന്ന ചിത്രത്തില്‍ പ്രിഥ്വി രാജിന്റെ നായികയായും പ്രിയ മലയാളത്തില്‍ തിളങ്ങിയിട്ടുണ്ട്.
ബിഗ് ബഡ്ജറ്റ് ചിത്രമായ ഗ്രാന്‍ഡ് മാസ്റ്റര്‍ നിര്‍മ്മിക്കുന്നത് വമ്പന്‍ പ്രൊഡക്ഷന്‍ ബാനറായ യു. ടി. വി. യാണ്. ചെസ്സ് കളിക്കാരനായ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ഗ്രാന്‍ഡ് മാസ്റ്ററില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇതിനു മുമ്പ് മാടമ്പി എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒരുമിച്ചത്. അതിനു ശേഷം പ്രിഥ്വിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ദി ത്രില്ലര്‍ എന്ന ചിത്രം ചെയ്തു എങ്കിലും വന്‍ പരാജയമായിരുന്നു ആ ചിത്രം. ഗ്രാന്‍ഡ് മാസ്റ്റര്‍ മോഹന്‍ ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുര്‍ പറയുന്നത്. വിജയ് ഉലകനാഥ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്. ലാലിനെ കൂടാതെ ജഗതി, സിദ്ദിഖ് തുടങ്ങി പ്രമുഖ താരങ്ങളും ഗ്രാന്‍ഡ് മാസ്റ്ററില്‍ ഉണ്ടാകും.
- എസ്. കുമാര്‍

ദുബായ് : നാടക രംഗത്തെ കലാകാരന്മാരെ അണിനിരത്തി അപര്‍ണ്ണ ക്രിയേഷന്‍സ് ഒരുക്കുന്ന ‘ബാര്‍വാല’ എന്ന ടെലി സിനിമക്ക് ദുബായില്‍ തുടക്കം കുറിച്ചു. നവംബര്‍ 11 രാവിലെ 11 മണിക്ക് ആദ്യ ഷോട്ട് എടുത്ത ബാര്‍വാല യുടെ ബ്രോഷര്‍ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും കഴിഞ്ഞ മാസം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്നിരുന്നു.

ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും ചെയ്ത ചടങ്ങില്‍ ബാര്‍വാല യിലെ പ്രധാന നടീ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും യു. എ. ഇ. യിലെ കലാ സാംസ്കാ രിക രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.

കഥ തിരക്കഥ സംഭാഷണം ഗോകുല്‍ അയ്യന്തോള്‍. സംവിധാനം ബാബു അരിയന്നൂര്‍.

സാധാരണ ക്കാരായ ഹോട്ടല്‍ തൊഴിലാളി കളുടെ ജീവിത ത്തിലെ ആരും അറിയാതെ പോകുന്ന ചില മുഹൂര്‍ത്ത ങ്ങളിലൂടെയാണ് ബാര്‍വാല യുടെ ക്യാമറ ചലിക്കുന്നത്. മലയാള ത്തിലെ പ്രമുഖ ചാനലില്‍ ഈ ടെലി സിനിമ സംപ്രേഷണം ചെയ്യും.
- pma
വായിക്കുക: telefilm

പ്രതിഭയുടെ അഭാവമാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ പടം പൊളിയും എന്നും മറ്റും പറഞ്ഞ് അതിമാനുഷ കഥാപാത്രങ്ങളെ അണി നിരത്തി പടച്ചിറക്കിയ സൂപ്പര്‍ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയാത്തത് എന്ത് എന്ന് ചോദിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ഫാന്‍സ് അസോസിയേഷനുകളുടെ ക്രോധത്തിന് നിങ്ങള്‍ പാത്രമാകുകയും ചെയ്യും.
അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ജീവിക്കാമെങ്കില്‍ അന്യഭാഷാ ഗാനങ്ങളും മൊഴിമാറ്റം ചെയ്യാം. എന്നാല്‍ ഇത് ആരും അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇത് സ്വന്തം സൃഷ്ടിയായി തന്നെ ഇറക്കിക്കളയാം എന്ന് നമ്മുടെ സംഗീത സംവിധായകരും തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഉറുമിയിലെ ഗാനങ്ങള്‍ ഇത്തരത്തില്‍ കട്ടെടുത്ത ദീപക് ദേവ് മലയാളിക്ക് മുന്പില് ഒരു വിഗ്രഹമുടച്ചില്‍ നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് നമ്മുടെ പ്രിയ ഗായകനായ എം. ജി. ശ്രീകുമാര്‍ നടത്തിയ മറ്റൊരു മോഷണ കഥ കൂടി പുറത്തായി.
“അറബിയും ഒട്ടകവും പി. മാധവന് നായരും” എന്ന സിനിമയിലെ “മാധവേട്ടനെന്നും” എന്ന ഗാനം ലോക പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദയാബിന്റെ “റോഹി മെര്‍ത്തഹാലക്” എന്ന ഗാനം അതേ പടി പകര്‍ത്തിയതാണ്.
ഇന്റര്‍നെറ്റും യൂട്യൂബും വിരല്‍ത്തുമ്പില്‍ ഉള്ള ഈ കാലത്ത് ഇത്തരമൊരു മോഷണം ആരും അറിയില്ല എന്ന് കരുതിയത് ശുദ്ധ മണ്ടത്തരം തന്നെ. അല്ലെങ്കില്‍ മലയാളി ആസ്വാദകരോടുള്ള വെല്ലുവിളിയുമാവാം. മലയാളി ഏറെ ആദരിക്കുകയും സ്നേഹത്തോടെ ശ്രീക്കുട്ടന് എന്ന് ഓമനിക്കുകയും ചെയ്ത എം. ജി. ശ്രീകുമാര്‍ ഇതിന് മുതിരേണ്ടിയിരുന്നില്ല.
- ജെ.എസ്.
വായിക്കുക: controversy, mg-sreekumar, music