ജ്യോതിര്‍മയി വിവാഹ മോചനത്തിന് ഒരുങ്ങുന്നു

March 23rd, 2011

jyothirmayi-epathram

എറണാകുളം : പ്രശസ്ത നടി ജ്യോതിര്‍മയി വിവാഹ മോചനത്തിനു ഒരുങ്ങുന്നു. ഭര്‍ത്താവ് നിഷാന്തുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുവാനായി ഇരുവരും സംയുക്തമായി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പത്തു വര്‍ഷത്തെ പ്രണയ ത്തിനൊടുവില്‍ 2004-ല്‍ ആയിരുന്നു ജ്യോതിര്‍മയി യുടേയും നിഷാന്തിന്റേയും വിവാഹം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നിഷാന്ത് അമ്പലപ്പുഴ ശങ്കര നാരായണ പണിക്കരുടെ മകനാണ്. പരേതനായ ജനാര്‍ദ്ദന ഉണ്ണിയുടേയും സരസ്വതി ഉണ്ണിയുടേയും മകളാണ് ജ്യോതിര്‍മയി. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു ജ്യോതിര്‍മയി.

ഒരേ സമയം ഗ്ലാമര്‍ വേഷങ്ങളിലും അഭിനയ സാധ്യതയുള്ള വേഷങ്ങളിലും തിളങ്ങിയ ജ്യോതിര്‍മയി ലാല്‍ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തില്‍ ജ്യോതിര്‍മയി ചെയ്ത “ചിങ്ങമാസം വന്നു ചേര്‍ന്നാല്‍” എന്ന ഐറ്റം ഡാന്‍സ് ഹിറ്റായിരുന്നു. തുടര്‍ന്ന് തമിഴ് സിനിമയിലും ജ്യോതിര്‍മയി ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്യര്‍, ശേഷം, എന്റെ വീട് അപ്പൂന്റേം, കല്യാണ രാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ജ്യോതിര്‍മയി സാഗര്‍ ഏലിയാസ് ജാക്കി, നാന്‍ അവന്‍ അല്ലൈ തുടങ്ങിയ ചിത്രങ്ങളില്‍ നിര്‍ലോഭം ഗ്ലാമര്‍ പ്രദര്‍ശനവും നടത്തി.

മീശ മാധവനിലെ നായികയായിരുന്ന കാവ്യാ മാധവനും കഴിഞ്ഞ വര്‍ഷം വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഷക്കീല കോടതിയില്‍ ഹാജരായി

March 20th, 2011

shakeela-epathram

തിരുനെല്‍‌വേലി : അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് മുന്‍ തെന്നിന്ത്യന്‍ മാദക നടി ഷക്കീല കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഷക്കീല നായികയായി അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രം മെഗാ ഹിറ്റായിരുന്നു. ചുരുങ്ങിയ മുതല്‍ മുടക്കില്‍ തീര്‍ത്ത ചിത്രം കോടികള്‍ ലാഭമുണ്ടാക്കി. തുടര്‍ന്ന് ഇറങ്ങിയ ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ വീണ്ടും നീല തരംഗത്തിനു തുടക്കമിട്ടു. ഈ സമയത്ത്  ഷക്കീല മലയാളത്തില്‍ അഭിനയിച്ച “നാലാം സിംഹം” എന്ന ചിത്രം പിന്നീട്  “ഇളമൈ കൊണ്ടാട്ടം” എന്ന പേരില്‍ തമിഴിലേക്ക് മൊഴി മാറ്റി. ഈ ചിത്രം പാളയം കോട്ടയിലെ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചില അശ്ലീല ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നതിന്റെ പേരില്‍ 2003-ല്‍ പോലീസ് കേസെടുത്തു. ഷക്കീല, ദിനേഷ്, തീയേറ്റര്‍ ഉടമ തുടങ്ങി ഒമ്പതോളം പേര്‍ക്കെതിരെയായിരുന്നു കേസ്.

താന്‍ മലയാള സിനിമയില്‍ ആണ് അഭിനയിച്ചതെന്നും തമിഴിലേക്ക് ഡബ് ചെയ്തതപ്പോള്‍ അതില്‍ പിന്നീട് അശ്ലീല രംഗങ്ങള്‍ ചേര്‍ക്കുക യായിരുന്നു എന്നും ഷക്കീല കോടതിയില്‍ ബോധിപ്പിച്ചു. തിരുനെല്‍വേലി യില്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യിലായിരുന്നു കേസ്. രാവിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും കേസ് വൈകീട്ടായിരുന്നു വിചാരണക്കെടുത്തത്. ഷക്കീല വരുന്നതായി അറിഞ്ഞ് ധാരാളം ആളുകള്‍ കോടതി പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. കേസ് അടുത്ത മാസത്തേക്ക് നീട്ടി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജി. അരവിന്ദന്‍

March 14th, 2011

g-aravindan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജി. അരവിന്ദന്‍ എന്ന മഹാനായ ചലച്ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുന്നു. ധിഷണാ ശാലിയായ ഈ കലാകാരന്‍റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തമ്പ്, കുമ്മാട്ടി, കാഞ്ചന സീത, പോക്കുവെയില്‍, എസ്തപ്പാന്‍, ചിദംബരം, ഒരിടത്ത്‌, വാസ്തുഹാര, എന്നീ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിനു നിരവധി തവണ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തില്‍ അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയുടെ അഭിമാനമാണ്. 1991 മാര്‍ച്ച് 14നാണ് ആ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ജെ. ആന്റണി

March 14th, 2011

pj-antony-epathram

മലയാള സിനിമ യിലേക്ക് നിര്‍മാല്യത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡ്‌ എത്തിച്ച പി. ജെ. ആന്‍റണി എന്ന വലിയ നടന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് 32 തികയുന്നു. നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെ ഓര്‍ക്കാത്തവര്‍ ആരുണ്ട്? മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. 1979 മാര്‍ച്ച് 14നാണ് പി. ജെ. ആന്‍റണി മരണമടഞ്ഞത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഹേമമാലിനി രാജ്യസഭയിലേക്ക്

March 5th, 2011

hemamalini-epathram

തിരുവനന്തപുരം: ബോളിവുഡിലെ ഡ്രീം ഗേളും, ബി. ജെ. പി. യുടെ പ്രമുഖ നേതാവുമായ ഹേമ മാലിനിയെ കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യ സഭയിലേക്ക് തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പ്രമുഖ കന്നഡ സാഹിത്യ കാരനുമായ മ‌രുല സിദ്ധപ്പയ്ക്കെതിരെ 94 നെതിരെ 106 വോട്ടുകള്‍ നേടിയാണ് അവര്‍ വിജയിച്ചത്. 2012 വരെ ആണ് രാജ്യ സഭയിലെ കാലാവധി. ബി. ജെ. പി. യുടെ ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ ഹേമമാലിനി മുന്‍‌പ് 2003 മുതല്‍ 2009 വരെ ബി. ജെ. പി. യുടെ രാജ്യ സഭാംഗമായി ഇരുന്നിട്ടുണ്ട്. രാജ്യ സഭാംഗമായ എം. രാജശേഖര മൂര്‍ത്തി അന്തരിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

130 of 175« First...1020...129130131...140150...Last »

« Previous Page« Previous « സനൂഷ ദിലീപിന്‍റെ നായികയാവുന്നു
Next »Next Page » പി. ജെ. ആന്റണി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine