അബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)
ഇവിടുത്തെ കലാ സാംസ്കാരിക വേദികളില്‍ കുഞ്ഞു പ്രായത്തില്‍ തന്നെ സജീവമായി, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ രണ്ടു മിടുക്കി ക്കുട്ടിളാണ് നിരഞ്ജന യും നിവേദിത യും.

നിരഞ്ജനയും നിവേദിതയും
അബുദാബി സെന്‍റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാര്‍ഥിനി യായ നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. പിന്നീട് തമിഴില്‍ വിജയ് നായകനായി അഭിനയിച്ച ‘അഴകിയ തമിഴ് മകന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

കാണാകണ്മണിയില്‍ നിവേദിത
പ്രിഥ്വിരാജ് നായകനായ കാക്കി, മോഹന്‍ ലാലിന്‍റെ കൂടെ ‘ഇന്നത്തെ ചിന്താ വിഷയം’, ജയറാമിന്‍റെ കൂടെ ‘കാണാ കണ്മണി’ തുടങ്ങിയവയും ഈ കുഞ്ഞു താരത്തിന്‍റെ അഭിനയ മികവ് കാണിച്ചു തരുന്നു.
പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും, നിവേദിത യുടെ സാന്നിദ്ധ്യം കാണാം.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിജയന്‍ – പ്രസീത ദമ്പതികളുടെ മക്കളാണ് നിരഞ്ജന യും നിവേദിത യും. വിജയന്‍ അബുദാബി ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്നു.
അഭിനയത്തിലെ ഈ മികവ് പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. നിവേദിത യുടെ അമ്മ പ്രസീത ഒരു കലാകാരിയാണ്. വീട്ടമ്മയുടെ റോളിലെ ത്തിയതോടെ കലാ തിലക മായിരുന്ന അവര്‍ രംഗം വിടുകയായിരുന്നു.



2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ് മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്.
സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ നിന്നും നീതി പ്രതീക്ഷിക്കു ന്നില്ലെന്നും എന്നാലും അഞ്ചാം തിയ്യതി ഹാജരാകുമെന്നും തിലകന്‍. അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിക്കാനും തിലകന്‍ മറന്നില്ല : “ജീവിക്കാന്‍ വേണ്ടി അമ്മയുടെ ഓഫീസില്‍ പ്യൂണ്‍ പണി ചെയ്യുന്ന ഇടവേള ബാബു ജോ: സെക്രട്ടറി ആയിട്ടുള്ള അച്ചടക്ക സമിതിക്കു മുമ്പിലാണ് ഹാജരാകേണ്ടത്, എന്ത് നീതി പ്രതിക്ഷിക്കാന്‍, കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ, ഒന്ന് തപ്പി നോക്കാം അത്ര മാത്രം” തിലകന്‍ പറഞ്ഞു.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ശരത് ചന്ദ്രന്‍ (52) ഇന്നലെ രാത്രി തൃശ്ശൂരില്‍ നിന്നും എറണാകുള ത്തേക്കുള്ള യാത്രക്കിടയില്‍ കൊടകരയില്‍ വെച്ച് ട്രെയിനില്‍ നിന്നും വീണു മരിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടൂണ്ട്. കൊക്കക്കോള വിരുദ്ധ സമരം പ്രമേയമാക്കി ബാബു രാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത “തൗസന്റ് ഡെയ്സ് ആന്റ് എ ഡ്രീം”, കയ്പുനീര് എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്കരത്തിന് പരിഗണിക്കപ്പെട്ട “തൗസന്റ് ഡെയ്സ് ആന്റ് എ ഡ്രീം” എന്ന ഡോക്യുമെന്റ്ററിക്ക് 2008ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.


















