മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം

June 11th, 2008

54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.

സമകാലിക രാജ്യാന്തര പ്രാദേശിക വിഷയങ്ങളെ നന്നായി അവതരിപ്പിക്കുവാന്‍ പ്രിയനന്ദന്റെ പുലി ജന്മത്തിന് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. ഒരു സംവിധായകന്റെ പ്രഥമ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മധു കൈതപ്രത്തിന്റെ ഏകാന്തവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത കാബൂള്‍ എക്സ്പ്രസും പങ്കിട്ടു. കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ക്ക് കുടുംബക്ഷേമ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏകാന്തത്തിലെ അഭിനയത്തിന് തിലകന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് രാത്രിമഴയുടെ നൃത്ത സംവിധായകരായ സജീര്‍ സമുദ്ര മധു സമുദ്ര എന്നിവര്‍ക്കാണ്.

എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.

സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.

എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.

ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.

മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.

പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.

പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല – തിലകന്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശോഭന തിരിച്ചു വരുന്നു

June 6th, 2008

പ്രമോദ്-പപ്പന്‍ സംവിധാനം നിര്‍വഹിക്കുന്ന “മുസാഫിര്‍” എന്ന സിനിമയിലൂടെ പ്രശസ്ത അഭിനേത്രി ശോഭന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റഹ് മാന്‍, ബാല, മമത എന്നിവരാണ്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്ന മുസാഫിര്‍ അടുത്തു തന്നെ തിയേറ്ററുകളിലെത്തും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗോപിക വിവാഹിതയാകുന്നു

June 4th, 2008

ലജ്ജാവതിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച് ചാന്ത്പൊട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന താര സുന്ദരി ഗോപിക വിവാഹിതയാകുന്നു. മെയ് 22ന് തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞ ഗോപിക വിവാഹത്തോടെ സിനിമയോട് വിട പറയും എന്നറിയുന്നു.

ലണ്ടനില്‍ ഡോക്ടറായ അഖിലേഷാണ് വരന്‍. ജൂലൈ 17ന് കോതമംഗലം സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം. എറണാകുളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ജൂലൈ 20ന് ഒരു ഗംഭീര റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിയദര്‍ശന്റെ വിലാപം

May 29th, 2008

സ്വന്തം നാട്‌ തനിക്ക്‌ വേണ്ടത്ര അംഗീകാരമോ പിന്തുണയോ തരുന്നില്ലെന്നാണ്‌ പ്രിയന്‍ വിലപിക്കുന്നത്‌. അദ്ധേഹത്തിന്റെ സിനിമകള്‍ മോഷണമാണെന്നും ഭാഗ്യം കൊണ്ട്‌ ഇങ്ങനെയൊക്കെ പിടിച്ചു പോരുന്നെന്നും പറയുന്നവരുണ്ട്‌. പക്ഷെ, ഒരു സത്യം നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവില്ല. ബോളിവുഡില്‍ ഈ സംവിധായകന്‍ നേടുന്ന നേട്ടങ്ങള്‍ ഇതു വരെ ഒരു മലയാളിക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര നിലയിലാണ്‌.

റീമേക്കുകളിലൂടെയാണ്‌ പ്രിയന്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ്‌ മുഖ്യ ആരോപണം. പക്ഷെ അതിനും ഒരു കഴിവൊക്കെ വേണമല്ലോ. മലയാളത്തിലെ ഏത്‌ സംവിധായകനും അതൊന്ന് പരീക്ഷിച്ച്‌ നോക്കാമല്ലോ. എന്തൊക്കെയായാലും ബോളിവുഡ്‌ എന്ന സ്വപ്‌ന ലോകത്ത്‌ ഒരു മലയാളി സംവിധായകന്‍ നില നിന്നു പോരുന്നത്‌ അത്ര നിസ്സാരക്കാര്യമല്ല. പ്രിയന്‍ ചെയ്ത ‘താളവട്ടം’ കണ്ട്‌ ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കമല്ല. അതു പോലും ഒരു ഇംഗ്ലീഷ്‌ സിനിമയുടെ പകര്‍പ്പാണെന്നത്‌ പറയപ്പെടുന്നുണ്ട്‌. ഇവിടുത്തെ സാധാരണ പ്രേക്ഷകരൊന്നും അത്തരം ഗവേഷണങ്ങളൊന്നും ചെയ്യാറില്ല. അവര്‍ക്ക്‌ ചിലവാക്കിയ പൈസക്ക്‌ സിനിമ രസിച്ചാല്‍ അത്‌ ഇരു കൈയ്യും നീട്ടി സ്വീകരിച്ചോളും. അതാണല്ലോ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബോളിവുഡില്‍ ചെയ്യുന്നതും.

ബോളിവുഡില്‍ ഒട്ടുമിക്ക കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കും സിനിമകള്‍ ചെയ്യുവാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന പ്രിയദര്‍ശന്റെ ഒരു സിനിമക്ക്‌ വാങ്ങുന്ന പ്രതിഫലം ആറു കോടിയാണ്‌. അതായിരിക്കണം കേരളത്തില്‍ മാത്രം നിന്നു കൊണ്ട്‌ സിനിമയെടുക്കുന്ന പലര്‍ക്കും കണ്ണുകടിയായത്‌. പ്രിയദര്‍ശന്‍ ഈയ്യിടെ അഭിപ്രായപ്പെട്ടതു പോലെ. ഒരു മലയാളിയുടെ നേട്ടങ്ങളിലും അംഗീകാരങ്ങളിലും മലയാളികള്‍ അഭിമാനിതരാണ്‌. എന്നാല്‍ ഉയരങ്ങളിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുന്ന മലയാളിയെ എങ്ങനെയൊക്കെ പിടിച്ചു നിറുത്താനും ഇറക്കുവാനും മലയാളികള്‍ തന്നെ കുബുദ്ധികള്‍ പ്രയോഗിക്കും എന്നാണ്‌ പ്രിയന്റെ വിലാപം.



– Salih Kallada
http://eranadanpeople.blogspot.com/
http://mycinemadiary.blogspot.com/
http://retinopothi.blogspot.com/

- ജെ.എസ്.

അഭിപ്രായം എഴുതുക »

നക്സലൈറ്റ് – പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി

May 14th, 2008

പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി നിര്‍മ്മിക്കുന്ന സിനിമയായ ‘നക്സലൈറ്റി’ന്റെ സംവിധായകന്‍ കണ്ണന്‍ രാമനാണ്.

കുവാച്ചീസ് ഇന്റര്‍നാഷണലും, ഫൈന്‍ ആര്‍ട്സ് മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നക്സലൈറ്റ് ഐശ്വര്യ അബി ക്രിയേഷന്‍സ് ബാനറാണ് തിയറ്ററുകളിലെത്തിക്കുക.
പൂര്‍ണ്ണമായും ഒരു പ്രവാസി സംരഭമായ നക്സലൈറ്റില്‍ വിജീഷ് മണി, ജഗതി, തിലകന്‍, മാള അരവിന്ദന്‍, സുരാജ് വെഞ്ഞാറമൂട്, വിജയകുമാര്‍ എന്നിവരെക്കൂടാതെ യു.എ.ഇ.യില്‍ നിന്നുള്ള ചില പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് നക്സലൈറ്റ്. ക്യാപ്റ്റന്‍, ദി ഗാര്‍ഡ്, സ്കെച്ച് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ കണ്ണന്‍ രാമന്‍ കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. റാണാ പ്രതാപാണ് ഛായാഗ്രാഹകന്‍. ഗാനരചനയും, സംഗീതവും ഗിരീഷ് മഞ്ചേരി നിര്‍വ്വഹിച്ചിരിക്കുന്നു. ഫ്രാങ്കോ, ഫഹദ്, പ്രദീപ് പള്ളുരുത്തി, ഷൈഖ, രചന ജോണ്‍, സൂര്യ്, ജേസി അറയ്ക്കല്‍ എന്നിവരാണ് ‍ ചിത്രത്തില്‍ പാടിയിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് ജോണി, ചിത്രകലയില്‍ ഒരു കാലത്ത് സജീവമായിരുന്നു. ‘അബു ദുബ’ എന്ന ആഫ്രിക്കന്‍ ചലചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ജോണിയായിരുന്നു. മലയാളത്തില്‍ ഇടയരാഗം ഉള്‍പ്പടെ നിരവധി ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ യു.എ.ഇ.യില്‍ ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
കലാരംഗത്തുള്ള ഈ പരിചയവും, അനുഭവങ്ങളുമാണ് സിനിമ നിര്‍മ്മിക്കാനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ഫൈന്‍ ആര്‍ട്സ് ജോണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971-2- 64 24 204

- pma

അഭിപ്രായം എഴുതുക »

170 of 174« First...1020...169170171...Last »

« Previous Page« Previous « സിനിമ നിറം പിടിപ്പിച്ച നുണ: എം.എ.ബേബി
Next »Next Page » പ്രിയദര്‍ശന്റെ വിലാപം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine