മനാമ: ബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 8:30 ന് അന്തരിച്ച മലയാള സിനിമാ സംവിധായകന്‍ പി. എന്‍ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാള സിനിമയ്ക്കും സംവിധാനത്തിനും പി. എന്‍ മോനോന്‍ നല്‍കിയ സംഭാവനകള്‍ ശ്രീ അനില്‍ അനുസ്മരിച്ചു. മലയാള സിനിമയിലെ അന്ന നട നായികമാരെ പുറം കാഴ്ചകളിലെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ പി. എന്‍ മോനോന്‍ എന്ന സംവിധായകന് സാധിച്ചെന്ന് സമര്‍ത്ഥിക്കാന്‍ കുട്ട്യോട്ടത്തി പോലുള്ള സിനിമകള്‍ക്ക് സാധിച്ചു. ഒപ്പം ആകാര ഭംഗിയും മാന്‍ മിഴിവും ഉള്ള നായികാ സംങ്കല്പത്തെ തിരുത്തി ക്കുറിക്കുവാന്‍ ശ്രീ മോനോന് സാധിച്ചതായി യോഗം വിലയിരുത്തി.
അതു പോലെ തന്നെ ഇന്നത്തെ മലയാള സിനിമയുടെ സംവിധായകരുടെ കാഴ്ചപ്പാടില്‍ യോഗം നിരാശയും പുതു തലമുറയിലെയും പഴയ തലമുറയിലേയും സംവിധാന പ്രതിഭകള്‍ പരീക്ഷണത്തിന് മുതിരുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ തമിഴിലെ സുബ്രമണ്യപുരം എന്ന സിനിമയെ കുറിച്ച് ശ്രീ ബന്യാമിന്‍, രാജു ഇരിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീ പ്രകാശ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത അനുസ്മരണ യോഗത്തില്‍ വിത്സന്‍ നന്ദിയും രേഖപ്പെടുത്തി. യോഗത്തിനു ശേഷം പി. എന്‍ മേനോന്റെ ചെമ്പരത്തി എന്ന സിനിമാ പ്രദര്‍ശനവും ഉണ്ടായിരുന്നു.
– രാജു ഇരിങ്ങല്‍