മൊണ്ടാഷ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വിശേഷങ്ങള്‍

May 4th, 2008

2000 ആണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച മൊണ്ടാഷ്‌ മൂവി ക്ലബ്‌ അതിന്റെ എട്ടാം വാര്‍ഷികത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഇവ എങ്ങനെ തരം തിരിച്ചു കാണിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌.

സമകാലിക ലോക സിനിമ, മലയാള സിനിമ 2007, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മാസ്‌റ്റേഴ്‌സ്‌, ഇന്ത്യന്‍ ഡോക്യുമെന്ററി / ഹ്രസ്വ ചിത്രങ്ങള്‍, ആനിമേഷന്‍, മ്യൂസിക്‌ വീഡിയോ, ഹോമേജ്‌, റെട്രോസ്‌പെക്‍ടീവ്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍ സെന്റിനറി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലായാണ്‌ മൂന്ന് വേദികളിലായി നാലു ദിവസമായി നടന്ന മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്‌.

മൈക്കലാഞ്ചലോ ആന്റോണിയോണി, ഇംഗ്‌മെര്‍ ബെര്‍ഗ്‌മാന്‍, ഭരത്‌ ഗോപി എന്നിവരുടെ രചനകള്‍ ഹോമേജ്‌ വിഭാഗത്തിലും പെദ്രോ അല്‍മദോവാര്‍, അകികുരിസ്‌മാക്കി, ലാര്‍സ്‌ വോണ്‍ട്രയര്‍, അലക്‍സാണ്ടര്‍ സുഖറോവ്‌, ടി.വി.ചന്ദ്രന്‍ എന്നിവരുടെ സിനിമകള്‍ സമകാലിക മാസ്‌റ്റേഴ്‌സ്‌ വിഭാഗത്തിലും കാണിച്ചു. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്റെ സിനിമകള്‍, സ്പാനിഷ്‌ മാസ്‌റ്റര്‍ കാര്‍ലോസ്‌ സോറയുടെ സിനിമകള്‍ എന്നിവ റെട്രോസ്‌പെക്‍ടീവ്‌ വിഭാഗത്തിന്‌ ലോകോത്തര മികവാണ്‌ നല്‍കിയത്‌.

ലോക സിനിമയിലെ കുലപതികളുടെ നിരവധി രചനകള്‍ പല വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളയിലെ ഉല്‍ഘാടന ചിത്രം ‘പെര്‍ഫിയൂം-ദി സ്‌റ്റോറി ഓഫ്‌ എ മര്‍ഡറര്‍’ ആയിരുന്നു എന്നത്‌ ശ്രദ്ധേയമായി. ഡിജിറ്റല്‍ യുഗത്തില്‍ സിനിമ എന്തായിരിക്കും എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന്റെ മനോഹരമായ ഉത്തരമായ ‘റണ്‍ ലോല റണ്‍’ എന്ന പ്രസിദ്ധമായ സിനിമയുടെ സംവിധായകന്‍ ടോം ടയ്‌ഇകവറിന്റെ ഏറ്റവും പുതിയ ചിത്രമാണിത്‌. അതിനു തൊട്ടു മുന്‍പ്‌ പ്രദര്‍ശിപ്പിച്ച ഷാജഹാന്‍ എന്ന മലപ്പുറം ജില്ലക്കാരന്റെ ‘മോണിംഗ്‌ സണ്‍ഡെ’ എന്ന ഒരു മിനിറ്റ്‌ ആനിമേഷന്‍ ചിത്രം. ഇതൊക്കെ തന്നെ മൊണ്ടാഷ്‌ ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കി.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഒരുക്കിയ സിനിമകള്‍ ബഷീറിന്റെ സര്‍ഗ സൃഷ്‌ടികളുടെ അഭ്രാന്തരങ്ങളാല്‍ ബഷീര്‍ എന്ന മൗലിക സൃഷ്‌ടാവിനെ മാത്രമല്ല പച്ച മനുഷ്യനേയും വ്യക്തമാക്കുന്ന ഡോക്യുമെന്ററി കൊണ്ടും കാലോചിതമായ സ്മരണികയായി.

ബീനാപോള്‍, ഡോ. സി.എസ്‌. വെങ്കിടേശ്വരന്‍, ആര്‍.പി.അമുദന്‍ എന്നിവര്‍ ജൂറി അംഗങ്ങളായ മൊണ്ടാഷ്‌ ചലച്ചിത്ര മേളയില്‍ ഒരു ഫിലിം സൊസൈറ്റിയുടെ സ്‌പിരിറ്റ്‌ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്ന് പ്രത്യേകം അഭിപ്രായപ്പെട്ടിരുന്നു. 16 എം.എം. മെമ്മറീസ്‌, മൂവ്‌മന്റ്‌ ആന്റ്‌ എ മെഷീന്‍ (സംവിധാനം: കെ.ആര്‍.മനോജ്‌) മികച്ച ഡോക്യുമെന്ററിക്കും കളിയൊരുക്കം (സംവിധാനം: സുനില്‍) നല്ല ഹ്രസ്വ ചിത്രത്തിനും പുരസ്കാരങ്ങള്‍ നേടി. അഭിനേത്രി (എ.വി.ശശിധരന്‍), കാഴ്‌ചപ്പാടം (പി.പി.സലിം) എന്നിവ ഡോക്യുമെന്ററിക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവസാനത്തെ ഇല (ഷെറി), പ്ലാനിംഗ്‌ (സുദേവന്‍) എന്നിവ യഥാക്രമം ഹ്രസ്വ ചിത്രത്തിനുള്ള രണ്ട്‌, മൂന്ന് സ്ഥാനങ്ങള്‍ നേടി. സി.എന്‍.കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പം, കാഷ്‌ അവാര്‍ഡ്‌, പ്രശസ്തിപത്രം എന്നിവ ആയിരുന്നു അവാര്‍ഡ്‌.

നിലമ്പൂര്‍ ആയിഷ, കെ.ആര്‍.മോഹനന്‍, അവിറ റബേക്ക, ബാബു തിരുവല്ല, ജി.പി.രാമചന്ദ്രന്‍, ഷഹബാസ്‌ അമന്‍, എം.സി.രാജനാരായണന്‍, കെ.ജി.മോഹന്‍ കുമാര്‍, എസ്‌.സുരേഷ്‌ ബാബു, ഹ്രസ്വചിത്ര / ഡോക്യുമെന്ററി സംവിധായകര്‍ തുടങ്ങിയര്‍ നാലു ദിവസങ്ങളിലായി നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിലും ഓപ്പണ്‍ ഫോറത്തിലും പങ്കെടുത്തു. തമിഴ്‌ ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.പി.അമുദന്റെ ‘ദി റോഡ്’ അന്താരാഷ്‌ട്ര പ്രീമിയര്‍ മൊണ്ടാഷ്‌ മേളയില്‍ ആയത്‌ അഭിനന്ദനാര്‍ഹമാണ്‌.

തന്റെ അടുത്ത ഡോക്യുമെന്ററി കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ചായിരിക്കും എന്ന്‌ ഫെസ്‌റ്റിവല്‍ കഴിഞ്ഞ്‌ മഞ്ചേരി പ്രദേശ പരിസരങ്ങളില്‍ സഞ്ചരിച്ച ആര്‍.പി.അമുദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ അദൃശ്യമായ ജാതി സമ്പ്രദായത്തിന്റെ ഉള്ളറകളിലേക്കാണ്‌ അദ്ദേഹം ക്യാമറ കൊണ്ട്‌ പോകുന്നത്‌. ഇനിയും മൊണ്ടാഷ്‌ മേളയില്‍ അദ്ധേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന ചെറുപട്ടണം അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അടുത്ത വര്‍ഷവും മൊണ്ടാഷ്‌ മേള കൂടുതല്‍ പുതുമകളോടെ ലോക സിനിമാ പരീക്ഷണങ്ങളുടെ പരിഛേദമാകും എന്ന് പ്രതീക്ഷിക്കാം.

അയച്ചു തന്നത്: Salih Kallada

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിലക്ക് പ്രശ്നമില്ല – മീര

May 3rd, 2008

“അമ്മ” തനിക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് താനൊരു പ്രശ്നമേ ആക്കുന്നില്ല എന്ന് മീര ജാസ്മിന്‍ പറഞ്ഞു. ഇങ്ങിനെ ഒരു സാഹചര്യം വിവേക പൂര്‍വം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. തമിഴിലും തെലുങ്കിലും തിരക്കായത് കൊണ്ടാണ് താന്‍ ദിലീപിന്റെ Twenty: 20 എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചത്.

Twenty: 20 എന്ന സിനിമ ദരിദ്രരായ കലാകാരന്മാരുടെ ക്ഷേമനിധിക്കുള്ള ധനശേഘരണാര്‍ഥം താര സംഘടനയായ “അമ്മ” നിര്‍മ്മിക്കുന്നതാണ്.

“അമ്മ” യുടെ സിനിമ നിരസിച്ച ശേഷം സംവിധായകന്‍ കമലിന്റെ “മിന്നാമിന്നിക്കൂട്ടം” എന്ന പുതിയ സിനിമക്ക് മീര ഡേറ്റ് നല്‍കിയതാണ് “അമ്മ” യെ ചൊടിപ്പിച്ചതെന്ന് അറിയുന്നു.

ഇതിനിടെ “അമ്മ” യുടെ സിനിമയില്‍ അഭിനയിക്കാതിരിക്കുന്ന മറ്റോരു നടനായ നരനോടൊപ്പും ഒരു പുതിയ സിനിമയ്ക്കുള്ള കരാറിലേര്‍പ്പെടുകയും ചെയ്തു മീര.

മലയാള സിനിമയിലെ അവശ കലാകാരന്മാരെ സഹായിക്കാനായി നിര്‍മ്മിക്കപ്പെടുന്ന Twenty: 20 എന്ന സിനിമയില്‍ 67ഓളം കലാകാരന്മാരാണ് സഹകരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും തിരക്കേറിയ താര സുന്ദരി നയന്‍ താരയ്ക് വരെ ഡേറ്റ് തരാമെങ്കില്‍ മീരക്ക് എന്ത് കൊണ്ട് ഡേറ്റ് തന്നു കൂടാ എന്നാണ് അമ്മ ചോദിക്കുന്നത്.

ഏതായാലും Twenty: 20 യില്‍ മീരക്ക് പകരം ഭാവന അഭിനയിച്ചേക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായിക റിമി ടോമിയുടെ വിവാഹം

April 29th, 2008

പോയി മോനേ…. അവളും പോയി എന്ന് ഇത് അയച്ചു തന്ന ഒരാരാധകന്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറി

April 24th, 2008

ഈ മാസം 27ന് നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറിയതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ബന്ധുക്കളും, ആരാധകരും, സിനിമാ പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും പ്രതിഷേധം ഇത്രയും ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ ഒറ്റപ്പാലത്ത് പറഞ്ഞു. സദുദ്ദേശത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പലരുടേയും പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു. ഇതിനെയെല്ലാം പോസറ്റീവായി കാണാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫയര്‍ എസ്കേപ്പിനായി വലിയ കഠിനാധ്വാനം ആയിരുന്നു ചെയ്തത്. ആയിരത്തോളം മജീഷ്യന്മാര്‍ പങ്കെടുക്കുന്ന, ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു പ്രകടനം ആയിരുന്നേനെ ഇത്. മജീഷ്യന്‍ മുതുകാടുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ

April 21st, 2008

ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ നടത്താന്‍ പോകുന്ന ഫയര്‍ എസ്കേപ് എന്ന മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്മാര്‍ രംഗത്തെത്തി. മാജിക്കിനെ നശിപ്പിക്കാനുള്ള ചില മജീഷ്യന്മാരുടെ ശ്രമങ്ങളെ മോഹന്‍ലാല്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ നാളെ കോച്ചിയില്‍ പ്രതിഷേധ മാജിക് സംഘടിപ്പിക്കും. മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ എന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില മാന്ത്രികരാണ് ബേണിങ് ഇല്യൂഷ്യന്‍ എന്ന മാജിക് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് ഇവരുടെ പരാതി. ജാലവിദ്യയുടെ രഹസ്യം പരസ്യമാകുവാന്‍ ഇത് കാരണമാകുമെന്നും മജീഷ്യന്‍ സാമ്രാജ് പറയുന്നു.

നാളെ നടക്കുന്ന പ്രതിഷേധ മാജിക്കില്‍ മജീഷ്യന്‍ സാമ്രാജ് മൊബൈല്‍ മോര്‍ചറിയില്‍ കിടന്ന് പ്രതിഷേധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മൊബൈല്‍ മോര്‍ചറിയില്‍ കയറുന്ന‍ മജീഷ്യന്‍ സാമ്രാജ് മരണം വരെ അവിടെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ നടത്തുന്ന ഫയര്‍ എസ്കേപ് മാജിക്കിനെതിരെ മജീഷ്യന്‍ സാമ്രാജിനെ പോലുള്ളവര്‍ രംഗത്ത് എത്തിയത് അസൂയ കൊണ്ടാണെന്ന് മജീഷ്യന്‍ മുതുകാട് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒര്രു ജനാധിപത്യ രാഷ്ട്രമാണെന്നും ആര്‍ക്കും ഏതു കലയും അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒന്നുകില്‍ അസൂയ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ഒരു പത്ര സമ്മേളനം നടത്തിയാല്‍ കിട്ടാവുന്ന കവറേജ്, ഇവ മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

171 of 173« First...1020...170171172...Last »

« Previous Page« Previous « നജീം ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായി
Next »Next Page » മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine