ഈ മാസം 27ന് നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറിയതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ബന്ധുക്കളും, ആരാധകരും, സിനിമാ പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും പ്രതിഷേധം ഇത്രയും ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ ഒറ്റപ്പാലത്ത് പറഞ്ഞു. സദുദ്ദേശത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പലരുടേയും പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു. ഇതിനെയെല്ലാം പോസറ്റീവായി കാണാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫയര്‍ എസ്കേപ്പിനായി വലിയ കഠിനാധ്വാനം ആയിരുന്നു ചെയ്തത്. ആയിരത്തോളം മജീഷ്യന്മാര്‍ പങ്കെടുക്കുന്ന, ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു പ്രകടനം ആയിരുന്നേനെ ഇത്. മജീഷ്യന്‍ മുതുകാടുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: mohanlal
ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ നടത്താന്‍ പോകുന്ന ഫയര്‍ എസ്കേപ് എന്ന മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്മാര്‍ രംഗത്തെത്തി. മാജിക്കിനെ നശിപ്പിക്കാനുള്ള ചില മജീഷ്യന്മാരുടെ ശ്രമങ്ങളെ മോഹന്‍ലാല്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ നാളെ കോച്ചിയില്‍ പ്രതിഷേധ മാജിക് സംഘടിപ്പിക്കും. മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ എന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില മാന്ത്രികരാണ് ബേണിങ് ഇല്യൂഷ്യന്‍ എന്ന മാജിക് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് ഇവരുടെ പരാതി. ജാലവിദ്യയുടെ രഹസ്യം പരസ്യമാകുവാന്‍ ഇത് കാരണമാകുമെന്നും മജീഷ്യന്‍ സാമ്രാജ് പറയുന്നു.
- ജെ.എസ്.
വായിക്കുക: mohanlal
ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ ‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍ 2007 ന്റെ വിജയിയായ നജീം അര്‍ഷാദ്. ഇന്നലെ വൈകീട്ട് 6.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാഫൈനലില്‍ ഡോ. ബാലമുരളീകൃഷ്ണ മുഖ്യ അതിഥി ആയിരുന്നു…
- ജെ.എസ്.
ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ ‘ഐഡിയ സ്റ്റാര്‍ സിങ്ങറി’ന്റെ മെഗാഫൈനല്‍ ഇന്ന് 6.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഏഷ്യാനെറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും. മത്സരാര്‍ത്ഥികളായ നജീം, ദുര്‍ഗ, അരുണ്‍ഗോപന്‍, തുഷാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്കൊപ്പം അവസാന 45 മത്സരാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും.
- ജെ.എസ്.
വായിക്കുക: music, television