കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീട്

June 15th, 2008

– ഫൈസല്‍ ബാവ

നവ മലയാള സിനിമയുടെ ആര്‍ഭാടങ്ങളൊന്നും തന്നെ ഇല്ലാതെ സിനിമയെ സ്നേഹിയ്ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമ.

വിപണനമൂല്യമുള്ള താരത്തെ കാത്തിരുന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുക എന്ന സ്വപ്നവും പേറി നടക്കുന്ന നവാഗത സംവിധായകരില്‍ നിന്നും കൃഷ്ണകുമാര്‍ ഏറെ വേറിട്ട് നില്‍ക്കുന്നു. അത് കോണ്ട് തന്നെയാണ് കൃഷ്ണകുമാറിന്റെ കന്നി ചിത്രം പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതും.

മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും ഒട്ടും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മാതാപിതാകളുടെ അശ്രദ്ധയും, ചിലരുടെ ഒക്കെ ലക്ക് കെട്ട ജീവിതവും പ്രതിഫലിക്കുന്നത് വളര്‍ന്ന് വരുന്ന കുട്ടികളില്‍ ആണെന്നും ഇത്തരം തിരിച്ചറിവുകള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തേണ്ട ബാധ്യത അധ്യാപകരില്‍ ഉണ്ടെന്നുമുള്ള സാമൂഹിക പ്രസക്തിയേറുന്ന സന്ദേശം ഈ സിനിമ തരുന്നുണ്ട്.

കേന്ദ്ര കഥാപാത്രമായ കുഞ്ഞുമുത്തുവിനെ അവതരിപ്പിക്കുന്നത് വിനോദയാത്ര, അലിഭായ്, ആയുര്‍ രേഖ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച മാസ്റ്റര്‍ ഗണപതിയാണ്. ബ്ലസിയുടെ പളുങ്കിലൂടെ നായികയായി വന്ന ലക്ഷ്മി ശര്‍മ്മയാണ് സുജ ടീച്ചറായി വേഷമിടുന്നത്.

സെവന്‍സ് പവര്‍ ഫിലിംസിന്റെ ബാനറില്‍ രവി ചാലിശ്ശേരി നിര്‍മ്മിക്കുന്ന ചിത്രശലഭങ്ങളുടെ വീടിന് ഒരു പറ്റം നവാഗത പ്രതിഭകള്‍ അണി നിരക്കുന്ന സംരംഭം എന്ന പ്രത്യേകത കൂടി ഉണ്ട്.

സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രവും കൃഷ്ണകുമാര്‍ എന്ന നവാഗത സംവിധായകനും മലയാള സിനിമയുടെ പ്രതീക്ഷയാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭരത് ഗോപിയ്ക്ക് മരണാനന്തര ബഹുമതി

June 13th, 2008

ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായനായിരുന്ന ഭരതന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഭരതന്റെ പത്താം ചരമ വാര്‍ഷികമായ ജൂലൈ 10ന് തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ നടക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം

June 11th, 2008

54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.

സമകാലിക രാജ്യാന്തര പ്രാദേശിക വിഷയങ്ങളെ നന്നായി അവതരിപ്പിക്കുവാന്‍ പ്രിയനന്ദന്റെ പുലി ജന്മത്തിന് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. ഒരു സംവിധായകന്റെ പ്രഥമ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മധു കൈതപ്രത്തിന്റെ ഏകാന്തവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത കാബൂള്‍ എക്സ്പ്രസും പങ്കിട്ടു. കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ക്ക് കുടുംബക്ഷേമ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏകാന്തത്തിലെ അഭിനയത്തിന് തിലകന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് രാത്രിമഴയുടെ നൃത്ത സംവിധായകരായ സജീര്‍ സമുദ്ര മധു സമുദ്ര എന്നിവര്‍ക്കാണ്.

എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.

സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.

എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.

ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.

മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.

പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.

പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല – തിലകന്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശോഭന തിരിച്ചു വരുന്നു

June 6th, 2008

പ്രമോദ്-പപ്പന്‍ സംവിധാനം നിര്‍വഹിക്കുന്ന “മുസാഫിര്‍” എന്ന സിനിമയിലൂടെ പ്രശസ്ത അഭിനേത്രി ശോഭന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റഹ് മാന്‍, ബാല, മമത എന്നിവരാണ്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്ന മുസാഫിര്‍ അടുത്തു തന്നെ തിയേറ്ററുകളിലെത്തും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗോപിക വിവാഹിതയാകുന്നു

June 4th, 2008

ലജ്ജാവതിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച് ചാന്ത്പൊട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന താര സുന്ദരി ഗോപിക വിവാഹിതയാകുന്നു. മെയ് 22ന് തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞ ഗോപിക വിവാഹത്തോടെ സിനിമയോട് വിട പറയും എന്നറിയുന്നു.

ലണ്ടനില്‍ ഡോക്ടറായ അഖിലേഷാണ് വരന്‍. ജൂലൈ 17ന് കോതമംഗലം സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം. എറണാകുളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ജൂലൈ 20ന് ഒരു ഗംഭീര റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

169 of 173« First...1020...168169170...Last »

« Previous Page« Previous « പ്രിയദര്‍ശന്റെ വിലാപം
Next »Next Page » ശോഭന തിരിച്ചു വരുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine