ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: awards, gopi, remembrance
54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.
എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.
സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.
എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.
ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.
മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.
പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.
പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല – തിലകന്‍ കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
പ്രമോദ്-പപ്പന്‍ സംവിധാനം നിര്‍വഹിക്കുന്ന “മുസാഫിര്‍” എന്ന സിനിമയിലൂടെ പ്രശസ്ത അഭിനേത്രി ശോഭന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റഹ് മാന്‍, ബാല, മമത എന്നിവരാണ്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്ന മുസാഫിര്‍ അടുത്തു തന്നെ തിയേറ്ററുകളിലെത്തും.
- ജെ.എസ്.
വായിക്കുക: shobhana
ലജ്ജാവതിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച് ചാന്ത്പൊട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന താര സുന്ദരി ഗോപിക വിവാഹിതയാകുന്നു. മെയ് 22ന് തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞ ഗോപിക വിവാഹത്തോടെ സിനിമയോട് വിട പറയും എന്നറിയുന്നു.
- ജെ.എസ്.
വായിക്കുക: gopika, relationships
സ്വന്തം നാട് തനിക്ക് വേണ്ടത്ര അംഗീകാരമോ പിന്തുണയോ തരുന്നില്ലെന്നാണ് പ്രിയന്‍ വിലപിക്കുന്നത്. അദ്ധേഹത്തിന്റെ സിനിമകള്‍ മോഷണമാണെന്നും ഭാഗ്യം കൊണ്ട് ഇങ്ങനെയൊക്കെ പിടിച്ചു പോരുന്നെന്നും പറയുന്നവരുണ്ട്. പക്ഷെ, ഒരു സത്യം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ബോളിവുഡില്‍ ഈ സംവിധായകന്‍ നേടുന്ന നേട്ടങ്ങള്‍ ഇതു വരെ ഒരു മലയാളിക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര നിലയിലാണ്.
റീമേക്കുകളിലൂടെയാണ് പ്രിയന്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ് മുഖ്യ ആരോപണം. പക്ഷെ അതിനും ഒരു കഴിവൊക്കെ വേണമല്ലോ. മലയാളത്തിലെ ഏത് സംവിധായകനും അതൊന്ന് പരീക്ഷിച്ച് നോക്കാമല്ലോ. എന്തൊക്കെയായാലും ബോളിവുഡ് എന്ന സ്വപ്‌ന ലോകത്ത് ഒരു മലയാളി സംവിധായകന്‍ നില നിന്നു പോരുന്നത് അത്ര നിസ്സാരക്കാര്യമല്ല. പ്രിയന്‍ ചെയ്ത ‘താളവട്ടം’ കണ്ട് ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കമല്ല. അതു പോലും ഒരു ഇംഗ്ലീഷ് സിനിമയുടെ പകര്‍പ്പാണെന്നത് പറയപ്പെടുന്നുണ്ട്. ഇവിടുത്തെ സാധാരണ പ്രേക്ഷകരൊന്നും അത്തരം ഗവേഷണങ്ങളൊന്നും ചെയ്യാറില്ല. അവര്‍ക്ക് ചിലവാക്കിയ പൈസക്ക് സിനിമ രസിച്ചാല്‍ അത് ഇരു കൈയ്യും നീട്ടി സ്വീകരിച്ചോളും. അതാണല്ലോ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബോളിവുഡില്‍ ചെയ്യുന്നതും.
ബോളിവുഡില്‍ ഒട്ടുമിക്ക കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും സിനിമകള്‍ ചെയ്യുവാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന പ്രിയദര്‍ശന്റെ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം ആറു കോടിയാണ്. അതായിരിക്കണം കേരളത്തില്‍ മാത്രം നിന്നു കൊണ്ട് സിനിമയെടുക്കുന്ന പലര്‍ക്കും കണ്ണുകടിയായത്. പ്രിയദര്‍ശന്‍ ഈയ്യിടെ അഭിപ്രായപ്പെട്ടതു പോലെ. ഒരു മലയാളിയുടെ നേട്ടങ്ങളിലും അംഗീകാരങ്ങളിലും മലയാളികള്‍ അഭിമാനിതരാണ്. എന്നാല്‍ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മലയാളിയെ എങ്ങനെയൊക്കെ പിടിച്ചു നിറുത്താനും ഇറക്കുവാനും മലയാളികള്‍ തന്നെ കുബുദ്ധികള്‍ പ്രയോഗിക്കും എന്നാണ് പ്രിയന്റെ വിലാപം.
– Salih Kallada
http://eranadanpeople.blogspot.com/
http://mycinemadiary.blogspot.com/
http://retinopothi.blogspot.com/
- ജെ.എസ്.