കേരളത്തിലെ ഹയര്‍ സെക്കണ്ടറി / കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യജിത്ത് റേയുടെ “പഥേര്‍ പാഞ്ചാലി”യെ ആസ്പദമാക്കി ലേഖന മത്സരം നടത്തുന്നു.
നിബന്ധനകള്‍
- “പഥേര്‍ പാഞ്ചാലി: ഒരു ചലച്ചിത്രാനുഭവം” എന്ന വിഷയത്തെ ആസ്പദമാക്കി ഫുള്‍സ്ക്കാപ്പ് 10പുറത്തില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനം വിദ്യാര്‍ഥികള്‍ അവരവരുടെ കയ്യക്ഷരത്തില്‍ വൃത്തിയായി എഴുതിയ തായിരിക്കണം.
- കേരളത്തിലെ ഹയര്‍ സെക്കണ്ടറി / കോളേജ് (സ്വാശ്രയ / സമാന്തര കലാലയങ്ങള്‍ ഉള്‍പ്പെടെ) മത്സരത്തില്‍ പങ്കെടു ക്കാവുന്നതാണ്. സ്ഥാപനത്തിന്റെ തലവനില്‍ നിന്നുള്ള സാക്ഷ്യ പത്രം ലേഖനത്തോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.സ്വന്തം പേരും വിലാസവും (വീട്ടു വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസം ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടെ) പ്രത്യേകം കടലാസ്സില്‍ എഴുതി ലേഖനത്തോടൊപ്പം അയക്കേണ്ടതാണ്.
- കേരളത്തിലെ പ്രശസ്ത സിനിമാ നിരൂപകരുംഎഴുത്തുകാരും അടങ്ങുന്ന ഒരു വിദഗ്ധ സമിതി ആയിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സാക്ഷ്യ പത്രവും ഫിലിം സൊസൈറ്റിയില്‍ ഒരു വര്‍ഷത്തെ അംഗത്വവും നല്‍കുന്നതാണ്. (പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേക സൌജന്യ നിരക്കിലുള്ള അംഗത്വം നല്‍കുന്നതാണ്)
- ലേഖനങ്ങള്‍ 2008 ഒക്റ്റോബര്‍ 31നുള്ളില്‍ സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരം കുളം, നന്നം മുക്ക് (പി.ഒ.), മലപ്പുറം ജില്ല – 679575എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
- സമ്മാനാ ര്‍ഹമായതും തെരഞ്ഞെടുക്ക പ്പെടുന്നതുമായ ലേഖനങ്ങള്‍ കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗിലോ ബുള്ളറ്റിനിലോ, പുസ്തക രൂപത്തിലോ പ്രസിദ്ധീകരി ക്കുന്നതിനുള്ള അവകാശം ഫിലിം സൊസൈറ്റി ക്കുണ്ടായിരിക്കും.
“കാണി നേരം”എന്ന ബ്ലോഗ് കൂടി കാണുക. (www.kaanineram.blogspot.com)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: satyajit-ray, world-cinema