പ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.
രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.
ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
മാളയ്ക്കു സമീപം പുത്തന്‍ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.



ഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട, 2007 ഫിബ്രവരി മുതല്‍ എഴുതി തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട തന്‍റെ അനുഭവ ക്കുറിപ്പുകള്‍ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, കോട്ടയം പാപ്പിറസ് ബുക്സ് പ്രസിദ്ധീകരിക്കുന്നു. “ബാല്യ കാലം മുതല്‍ സിനിമ യോടുള്ള അഭിനിവേശവും മോഹവും പേറി, കോളേജ് പഠനം കഴിഞ്ഞ് സിനിമാ സ്വപ്‌നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറി ക്കുറിപ്പുകള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം” എന്നാണു ലേഖകന്‍ ഈ പുസ്തകത്തെ പറ്റി പറയുന്നത്.
സിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക് സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കീര്‍ത്തിചക്ര യിലെ സംഗീത പ്രേമിയായ കിഷോരി ലാല്‍ എന്ന പട്ടാള ക്കാരനെ അനശ്വര നാക്കിയ സന്തോഷ് ജോഗി വിട പറഞ്ഞു. ഒരു പ്രവാസി യായിരുന്ന സന്തോഷ്, ദുബായിലെ ഹോട്ടലില്‍ ഗായകനായി ജോലി ചെയ്യുന്നതി നിടയിലാണ് കീര്‍ത്തി ചക്രയിലൂടെ സിനിമയില്‍ സജീവമാകുന്നത്. നാടകം, കഥ, കവിത, സംഗീതം എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
പ്രവാസി സംരംഭമായി ഒരു ടെലി ഫിലിം കൂടി ഒരുങ്ങുന്നു. ഷാര്‍ജയിലും അജ്മാനിലുമായി ചിത്രീകരണം പുരോഗമിക്കുന്ന “അഗ്നി പരീക്ഷ” എന്ന ടെലി ഫിലിം സ്വപ്നങ്ങളുടേയും യാഥാര്‍ത്ഥ്യ ങ്ങളുടേയും ഇടയില്‍ കണക്കു കൂട്ടലുകളുമായി പ്രവാസ ലോകത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു ചെറുപ്പക്കാരന്റെയും, വിവാഹത്തോടെ അവന്റെ ജീവിത ത്തിലേക്ക് കടന്നു വരുന്ന, വ്യത്യസ്ഥമായ ജീവിത വീക്ഷണങ്ങളും പശ്ചാത്തലവുമുള്ള ഒരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ ങ്ങളുടേയും ആത്മ സംഘര്‍ഷങ്ങളുടേയും കഥ പറയുന്നു.




















