ദുബായ് : നാടക രംഗത്തെ കലാകാരന്മാരെ അണിനിരത്തി അപര്‍ണ്ണ ക്രിയേഷന്‍സ് ഒരുക്കുന്ന ‘ബാര്‍വാല’ എന്ന ടെലി സിനിമക്ക് ദുബായില്‍ തുടക്കം കുറിച്ചു. നവംബര്‍ 11 രാവിലെ 11 മണിക്ക് ആദ്യ ഷോട്ട് എടുത്ത ബാര്‍വാല യുടെ ബ്രോഷര്‍ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും കഴിഞ്ഞ മാസം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നിരുന്നു.
ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും ചെയ്ത ചടങ്ങില്‍ ബാര്‍വാല യിലെ പ്രധാന നടീ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും യു. എ. ഇ. യിലെ കലാ സാംസ്കാ രിക രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.
കഥ തിരക്കഥ സംഭാഷണം ഗോകുല്‍ അയ്യന്തോള്‍. സംവിധാനം ബാബു അരിയന്നൂര്‍.
സാധാരണ ക്കാരായ ഹോട്ടല്‍ തൊഴിലാളി കളുടെ ജീവിത ത്തിലെ ആരും അറിയാതെ പോകുന്ന ചില മുഹൂര്‍ത്ത ങ്ങളിലൂടെയാണ് ബാര്‍വാല യുടെ ക്യാമറ ചലിക്കുന്നത്. മലയാള ത്തിലെ പ്രമുഖ ചാനലില്‍ ഈ ടെലി സിനിമ സംപ്രേഷണം ചെയ്യും.