ആദാമിന്റെ മകന്‍ അബുവിനു വിനോദ നികുതി ഇളവില്ല

June 30th, 2011

national-award-winner-salim-kumar-epathram

തിരുവന്തപുരം: വിനോദ നികുതി ഒഴിവാക്കി ക്കൊണ്ടുള്ള ഉത്തരവ് ത്രിതല പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും എത്താത്തതിനാല്‍ സംസ്ഥാന – ദേശീയ ഗവണ്‍മെന്റുകളുടെ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതി തിയറ്ററില്‍ ഈടാക്കുന്നു. ഇതോടെ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതിയില്ലെന്ന മന്ത്രി കെ. ബി. ഗണേഷ്‌ കുമാറിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

ചിത്രം കാണുന്നതിന് പ്രേക്ഷകരില്‍ നിന്ന് വിനോദ നികുതി തീയേറ്ററുകളില്‍ ഇപ്പോഴും ഈടാക്കുന്നുണ്ട്. ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്ത സംസ്ഥാനത്തെ 70 തിയേറ്ററുകളിലായി ഒരോ ടിക്കറ്റില്‍ നിന്നും അഞ്ച് മുതല്‍ 14 രൂപ വരെയാണ് വിനോദ നികുതിയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശവും തീയേറ്ററുകള്‍ക്ക് ലഭിച്ചിട്ടില്ല . അതു കൊണ്ടാണ് തങ്ങള്‍ വിനോദ നികുതി ഈടാക്കുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് സിനിമ കാണാനെത്തിയവര്‍ക്ക് സാധാരണ നല്കുന്ന തുക നല്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.

ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നടന്‍ സലിം കുമാറിന്റെ ലാഫിംങ് വില്ലയാണ് ചിത്രത്തിന്റെ റിലീസിംങ് ഏറ്റെടുത്തത്. മന്ത്രി പ്രഖ്യാപിച്ചിട്ടും വിനോദ നികുതി ഈടാക്കുന്ന സംഭവത്തില്‍ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

June 28th, 2011

lohithadas-epathram

മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിത ഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്വത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താന്‍ ആവാത്തതാണ്.

അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന എ. കെ. ലോഹിതദാസ് 2009 ജൂണ്‍ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. പത്മരാജനും, ഭരതനും, എം. ടി. യ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ. പി. എ. സി. ക്കു വേണ്ടി 1986-ല്‍ നാടക രചന നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടക വേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി – സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിവയും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്‌ മണിസ്വാമി അന്തരിച്ചു

June 26th, 2011

ഗുരുവായൂര്‍: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് മണിസ്വാമി (75) അന്തരിച്ചു. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി എന്നീ സിനിമകളുടെ സംവിധാനം മണിസ്വാമിയാണ് ചെയ്തത് . മംഗളം നേരുന്നു, ചക്രവാകം എന്നീ സിനിമകളുടെ രചനയും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. കൂടാതെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വര്‍ഷങ്ങളോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഒരുമിച്ചത്‌. പാലക്കാട്‌ സ്വദേശിയായ മണിസ്വാമി ഗുരുവായൂരിലായിരുന്നു താമസം. ഈ ദമ്പതിമാര്‍ക്ക് ഒരു മകളാണ് ഉള്ളത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെറ്റില്‍ രതിചേച്ചിക്ക് ആവശ്യക്കാര്‍ ഏറെ

June 24th, 2011

shwetha-menon-rathinirvedam-epathram

ഒരു കാലത്ത് പ്രേക്ഷകരെ ഇളക്കി മറിച്ച രതി നിര്‍വ്വേദം വീണ്ടും കേരളക്കരയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തീയേറ്ററുകളില്‍ മാത്രമല്ല ഇന്റര്‍ നെറ്റിലും സിനിമയിലെ കഥാപാത്രമായ രതി ചേച്ചിക്കായി തിരച്ചില്‍ നടക്കുന്നു. ദിവസവും ലക്ഷക്കണക്കിനു പേരാണ് രതി ചേച്ചി എന്ന പേരില്‍ ഇന്റര്‍ നെറ്റില്‍ ചിത്രങ്ങള്‍ക്കായും വീഡിയോക്കായും പരതുന്നത്. ഇതിനിടയില്‍ നെറ്റില്‍ വ്യാജ “രതി ചേച്ചിയും” അരങ്ങു തകര്‍ക്കുന്നു. ചില ടോറന്റ് സൈറ്റുകളിലും മറ്റും രതി ചേച്ചിയെന്നും രതി നിര്‍വ്വേദമെന്നുമുള്ള  പേരു നല്‍കി ചില വ്യാജ വീഡിയോകള്‍ ഇറക്കിയിട്ടുണ്ട്.  ചിലര്‍ ഇതിന്റെ പേരില്‍ തങ്ങളുടെ പ്രൊഡക്ടുകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതായും പറയുന്നു. ഇതു കൂടാതെ സെര്‍ച്ച് വഴി ലഭിക്കുന്ന ചില ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ ചിലപ്പോള്‍ ലഭിക്കുക വൈറസ് ബാധിച്ച ഫയലുകളുമാകും.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരതന്‍ -പത്മരാജന്‍ ടീം ജയഭാരതിയേയും കൃഷ്ണ ചന്ദ്രനേയും താരങ്ങളാക്കി ക്കൊണ്ട് ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു. ശ്വേതാ മേനോനെ നായികയാക്കി ക്കൊണ്ട് ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത  ഈ ചിത്രത്തിന്റെ റീമേക്ക് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഭരതന്റെ സംവിധാന മികവിനോട് ഒരു രീതിയിലും താരതമ്യം ചെയ്യുവാന്‍ ആകില്ലെങ്കിലും പുതിയ രതി നിര്‍വ്വേദത്തിനും തീയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയില്‍ നായികയായ ശ്വേതാ മേനോന്‍ നായകന്‍ ശ്രീജിത്തിനൊപ്പം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ സന്ദര്‍ശനം നടത്തിയതും ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് കൂടുതല്‍ ഗുണം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

മോഹല്‍ലാല്‍ ചിത്രം ‘പ്രണയം’ ഓണത്തിനെത്തും

June 23rd, 2011

mohanlal-pranayam-epathram

ചെന്നൈ: ബ്ലെസ്സി സംവിധാനം ചെയ്യുന്ന ലാലിന്റെ മൂന്നാമത്തെ ചിത്രമായ പ്രണയം ഓണത്തിനു പ്രദര്‍ശനത്തിന് എത്തുമെന്ന് സൂചന. ലാലിന്റെ കാസനോവ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഷൂട്ടിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ലാല്‍ ചിത്രം ഈ ഓണത്തിന് ഉണ്ടാവില്ല എന്ന വാര്‍ത്ത പരന്നിരുന്നു. മോഹന്‍ലാലിന്റെ 300 മത് ചിത്രമെന്ന പ്രത്യകതയും പ്രണയത്തിനുണ്ട്.

ലാലിന് പുറമേ ഹിന്ദി താരങ്ങളായ അനുപം ഖേറും ജയപ്രദയും പ്രണയത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഓ. എന്‍. വി. യുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്ന നാല് ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. തന്മാത്രയും, ഭ്രമരവുമാണ് ഇതിനു മുമ്പ് ലാല്‍ അഭിനയിച്ച ബ്ലെസ്സി ചിത്രങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് മാക്സ് ലാബ് റിലീസ് തിയ്യറ്ററില്‍ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

120 of 173« First...1020...119120121...130140...Last »

« Previous Page« Previous « ഏകദിന സിനിമാ ശില്പ ശാല സംഘടിപ്പിച്ചു
Next »Next Page » നെറ്റില്‍ രതിചേച്ചിക്ക് ആവശ്യക്കാര്‍ ഏറെ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine