താലികെട്ടിയാലും സിനിമ വിടില്ല : ശ്വേത മേനോന്‍

June 13th, 2011

Swetha-Menon-epathram

കൊച്ചി : വിവാഹം കഴിഞ്ഞാല്‍ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്ന ഒട്ടുമിക്ക നടിമാരും നല്ല വീട്ടുകാരിയായി ഒതുങ്ങാറാണ് പതിവ്. ഈയൊരു നാട്ടുനടപ്പ തെറ്റിയ്ക്കാനൊരുങ്ങുകയാണ് നടി ശ്വേത. താലികെട്ടിയാലും സിനിമ വിടില്ലെന്ന് നടി പറയുന്നു.

മുംബൈയില്‍ ജേര്‍ണലിസ്റ്റായ ശ്രീനിവാസ മേനോനുമായി ശ്വേതയുടെ വിവാഹം ജൂണ്‍ 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ട് വീട്ടിലാവും കല്യാണം. വിവാഹം തീര്‍ത്തും സ്വകാര്യ ചടങ്ങാനാഗ്രഹിയ്ക്കുന്ന ശ്വേതയും ശ്രീനിവാസനും പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

എന്തായാലും ശ്വേതയുടെ വിവാഹത്തലേന്ന് മലയാള സിനിമ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്വേതയുടെ രതിചേച്ചിയാണ് ഈ സിനിമയുടെ ആകര്‍ഷണം.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

രജനീകാന്ത്‌ സുഖം പ്രാപിക്കുന്നു : ധനുഷ്‌

June 2nd, 2011

enthiran-rajani-aishwarya-epathram
ചെന്നൈ : രജനീകാന്ത്‌ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചു വരികയാണ് എന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും മരുമകനും നടനുമായ ധനുഷ്‌ അറിയിച്ചു. അദ്ദേഹത്തിന്റെ വൃക്ക മാറ്റി വെക്കേണ്ടി വന്നില്ല. രോഗത്തിന്റെ മൂല കാരണം ഡോക്ടര്‍മാര്‍ കണ്ടു പിടിക്കുകയും ഇതിനുള്ള ചികില്‍സ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. പത്തു ദിവസത്തിനകം രജനീകാന്ത്‌ തിരിച്ചെത്തും എന്ന് സൂചിപ്പിച്ച ധനുഷ്‌ “റാണ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രതിനിര്‍വ്വേദം റിലീസിംഗ് നീട്ടി

June 2nd, 2011

rathi-nirvedham-swetha-epathram
ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രതിനിര്‍വ്വേദ ത്തിന്‍റെ റിലീസിംഗ് ജൂണ്‍ 10 ലേക്കു മാറ്റി.

ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ്‌ ചിത്ര ങ്ങളില്‍ ഒന്നായ ‘രതിനിര്‍വ്വേദം’ എന്ന ചിത്ര ത്തിന്‍റെ റീമേക്ക് കേരള ത്തിലെ അറുപതോളം തീയേറ്ററു കളിലാണ് പ്രദര്‍ശന ത്തിന് എത്തുക. പ്രശസ്ത സംവിധായകന്‍ ഭരതന്‍ 1978 ല്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദ ത്തിന് പുതിയ രൂപവും ഭാവവും നല്‍കുന്നത് ടി. കെ. രാജീവ് കുമാര്‍.

swetha-menon-rathi-nirvedham-epathram

അന്ന് ജയഭാരതി അവതരിപ്പിച്ച് യുവ മനസ്സു കളെ കോരിത്തരിപ്പിച്ച രതി ചേച്ചി യുടെ റോളില്‍ ഇന്ന്‍ ശ്വേത മേനോന്‍ എത്തുമ്പോള്‍ കൃഷണ ചന്ദ്രന്‍ അവതരിപ്പിച്ച നായകനായ പപ്പു എന്ന കഥാപാത്രം ഇന്ന് ചെയ്യുന്നത് ശ്രീജിത്ത്.

poster-rathi-nirvedham-epathram

നീലത്താമര ക്ക് ശേഷം രേവതി കലാമന്ദിറിന്‍റെ ബാനറില്‍ മേനകാ സുരേഷ്‌ കുമാര്‍ നിര്‍മ്മിക്കുന്ന രതിനിര്‍വ്വേദ വും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കും എന്നാണു പ്രതീക്ഷ.

- pma

വായിക്കുക: ,

1 അഭിപ്രായം »

കാവ്യാ മാധവന് വിവാഹ മോചനം

May 30th, 2011

kavya-madhavan-divorce-epathram

കൊച്ചി : മലയാള സിനിമാ താരം കാവ്യാ മാധവന്‍ വിവാഹ മോചിതയായി. കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിനായി കാവ്യയും നിഷാല്‍ ചന്ദ്രയും സംയുക്തമായാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. നേരത്തെ ഇരുവരേയും കോടതി കൌണ്‍സിലിങ്ങിനു വിധേയരാക്കിയെങ്കിലും ഒരുമിച്ചു പോകുവാന്‍ ബുദ്ധിമുട്ടാണെന്ന് ഇരുവരും തീര്‍ത്തു പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. നേരത്തെ നിഷാലിനും കുടുമ്പത്തിനുമെതിരെ കാവ്യ സമര്‍പ്പിച്ചിരുന്ന കേസ് പിന്‍‌വലിച്ചിട്ടുണ്ട്.

2009 ഫെബ്രുവരി അഞ്ചിന് ആഘോഷ പൂര്‍വ്വമായിരുന്നു കാവ്യയുടേയും നിഷാല്‍ ചന്ദ്രയുടേയും വിവാഹം നടന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമേ ആ വിവാഹ ബന്ധം നീണ്ടു നിന്നിരുന്നുള്ളൂ. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും കോടതിയെ സമീപിച്ചു.

ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതോടെ നിഷാലില്‍ നിന്നും വേറിട്ടു താമസിക്കുകയായിരുന്നു കാവ്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് അഭിനയിച്ച “ഗദ്ദാമ” എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

എന്തിരന്റെ കഥ മോഷ്ടിച്ചതെന്ന് എഴുത്തുകാരന്‍

May 28th, 2011

enthiran-epathram

ചെന്നൈ : താന്‍ പതിനഞ്ച് വര്ഷം മുന്‍പ്‌ “ഇനിയ ഉദയം” എന്ന തമിഴ്‌ മാസികയില്‍ പ്രസിദ്ധീകരിച്ച “ജുഗിബ” എന്ന കഥയെ അടിസ്ഥാനമാക്കിയാണ് “എന്തിരന്‍” എന്ന സിനിമ എടുത്തത്‌ എന്ന് ആരോപിച്ച് ആരുര്‍ തമിള്‍നാടന്‍ എന്ന എഴുത്തുകാരന്‍ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് സിനിമയുടെ സംവിധായകന്‍ എസ്. ശങ്കര്‍, നിര്‍മ്മാതാവ്‌ കലാനിതി മാരന്‍ എന്നിവരോട് ജൂണ്‍ 24ന് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവായി. കോപ്പിറൈറ്റ്‌ ആക്റ്റ്‌ ലംഘിച്ചതിനും വഞ്ചനയ്ക്കും എതിരെയാണ് കേസ്‌.

“ഇനിയ ഉദയ” ത്തില്‍ പ്രസിദ്ധീകരിച്ച താനെ കഥയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. പിന്നീട് ഇതേ കഥ “തിക് തിക് തീപിക” എന്ന പുസ്തകത്തിലും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകം സര്‍ക്കാര്‍ വായനാശാലകളിലും ലഭ്യമാണ്.

“എന്തിരന്‍” സിനിമ തന്റെ കഥ അതെ പോലെ പകര്‍ത്തിയതാണ്. ഏതാനും ചില ഗാന രംഗങ്ങള്‍ കൂട്ടി ചേര്‍ത്തതൊഴിച്ചാല്‍ തന്റെ കഥയില്‍ നിന്നും ഒരു വ്യത്യാസവുമില്ല എന്ന് കഥാകാരന്‍ കോടതിയെ ബോധിപ്പിച്ചു.

സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സ്വാധീനം മൂലം തന്റെ പരാതി പോലീസ്‌ പരിഗണിച്ചില്ല എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

“എന്തിരന്‍” സിനിമയിലെ ചില ഭാഗങ്ങള്‍ 1999ല്‍ ഇറങ്ങിയ ഹോളിവുഡ്‌ ചിത്രമായ “ബൈസെന്റെന്യല്‍ മാന്‍” എന്നതിന്റെ തനി പകര്‍പ്പാണ് എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

121 of 172« First...1020...120121122...130140...Last »

« Previous Page« Previous « സംവിധായകന്‍ വേണു അന്തരിച്ചു
Next »Next Page » കാവ്യാ മാധവന് വിവാഹ മോചനം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine