നടി ശ്വേതാ മേനോന്‍ വിവാഹിതയായി

June 18th, 2011

swetha-menon-weds-sreevalsan-menon-ePathram
വളാഞ്ചേരി : പ്രശസ്ത നടി ശ്വേതാ മേനോന്‍ വിവാഹിതയായി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോനാണ് വരന്‍. മഹാകവി വള്ളത്തോളിന്‍റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. മലപ്പുറം വളാഞ്ചേരി യിലുള്ള ശ്വേതയുടെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമ യിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തു ക്കള്‍ക്കുമായി പിന്നീട് കൊച്ചിയില്‍ വിരുന്നു നടത്തും. ശ്രീവത്സന്‍ മേനോനും ശ്വേതയും കുറച്ചു കാലമായി പ്രണയ ത്തിലായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തോക്ക് സ്വാമിയെ കുറിച്ച് അനന്യയുടെ ദിവ്യ സാക്ഷ്യം

June 18th, 2011

actress-ananya-epathram

തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ തോക്കുമായെത്തി വിവാദ നായകനായ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കുറിച്ച് നടി അനന്യ നടത്തിയ ദിവ്യ സാക്ഷ്യം ഇന്റര്‍നെറ്റില്‍ വലിയ പ്രാചാരം നേടുന്നു. സ്വാമി ഹിമവല്‍‌ ഭദ്രാനന്ദയുടെ ഫോട്ടോയില്‍ നിന്നും വിഭൂതി വരുന്നതിനെ പറ്റിയാണ് നടിയുടെ അനുഭവ സാക്ഷ്യം. എ. സി. വി. എന്ന ടെലിവിഷന്‍ ചാനലില്‍ മുമ്പ് വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ യുവ നടിയാണ് അനന്യ. യുവ താര ചിത്രങ്ങളില്‍ മാത്രമല്ല സൂപ്പര്‍ താര ചിത്രങ്ങളിലും അനന്യ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഹന്‍‌ ലാലിനൊപ്പം ശിക്കാര്‍ എന്ന ചിത്രത്തിലും അടുത്തയിടെ ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും അനന്യ അഭിനയിച്ചിട്ടുണ്ട്.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളെ വിളിച്ചറിയിച്ച സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ പോലീസ്‌ ആലുവ പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് തോക്ക് പുറത്തെടുത്ത സ്വാമി നിറയൊഴിച്ചത്. ഇതേ തുടര്‍ന്ന് വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനും ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ച ഇയാള്‍ക്ക്‌ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍ നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നും പോലീസ്‌ അന്വേഷണം നടത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

പൃഥ്വിരാജിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

June 15th, 2011

prithviraj-epathram

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തും വിധം ഇന്റര്‍ നെറ്റില്‍ വാര്‍ത്ത നല്‍കിയതിന് ഒരാള്‍ പിടിയിലായി. നേമം സ്വദേശി എസ്.ഷിബുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഒന്നാം പേജ് വ്യാജമായി രൂപകല്പന ചെയ്ത് അതില്‍ “സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു” എന്ന് നടന്റെ ചിത്ര സഹിതം തെറ്റായ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. “കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നെടുക്കം രേഖപ്പെടുത്തിയെന്നും“ വ്യാജ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തു. കൂടാതെ മുഖ്യമന്ത്രി, സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, സംവിധായകന്‍ വിനയന്‍ തുടങ്ങിയവരുടെ “പ്രതികരണവും” ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇത് ഫേസ് ബുക്ക്, ഓര്‍ക്കുട്ട് എന്നിവയില്‍ പ്രചരിക്കപ്പെട്ടു.

വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ അമ്മയായ പ്രമുഖ നടി മല്ലിക സുകുമാരനും മാതൃഭൂമി പത്രത്തിന്റെ ഇലക്ട്രോണിക്സ് മീഡിയ വിഭാഗവും ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പോലീസിലെ സൈബര്‍ സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് എസ്.ഷിബിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍തന്നെയാണോ ഈ വാര്‍ത്തയ്ക്ക് പുറകില്‍ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

താലികെട്ടിയാലും സിനിമ വിടില്ല : ശ്വേത മേനോന്‍

June 13th, 2011

Swetha-Menon-epathram

കൊച്ചി : വിവാഹം കഴിഞ്ഞാല്‍ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്ന ഒട്ടുമിക്ക നടിമാരും നല്ല വീട്ടുകാരിയായി ഒതുങ്ങാറാണ് പതിവ്. ഈയൊരു നാട്ടുനടപ്പ തെറ്റിയ്ക്കാനൊരുങ്ങുകയാണ് നടി ശ്വേത. താലികെട്ടിയാലും സിനിമ വിടില്ലെന്ന് നടി പറയുന്നു.

മുംബൈയില്‍ ജേര്‍ണലിസ്റ്റായ ശ്രീനിവാസ മേനോനുമായി ശ്വേതയുടെ വിവാഹം ജൂണ്‍ 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ട് വീട്ടിലാവും കല്യാണം. വിവാഹം തീര്‍ത്തും സ്വകാര്യ ചടങ്ങാനാഗ്രഹിയ്ക്കുന്ന ശ്വേതയും ശ്രീനിവാസനും പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

എന്തായാലും ശ്വേതയുടെ വിവാഹത്തലേന്ന് മലയാള സിനിമ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്വേതയുടെ രതിചേച്ചിയാണ് ഈ സിനിമയുടെ ആകര്‍ഷണം.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

രജനീകാന്ത്‌ സുഖം പ്രാപിക്കുന്നു : ധനുഷ്‌

June 2nd, 2011

enthiran-rajani-aishwarya-epathram
ചെന്നൈ : രജനീകാന്ത്‌ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചു വരികയാണ് എന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും മരുമകനും നടനുമായ ധനുഷ്‌ അറിയിച്ചു. അദ്ദേഹത്തിന്റെ വൃക്ക മാറ്റി വെക്കേണ്ടി വന്നില്ല. രോഗത്തിന്റെ മൂല കാരണം ഡോക്ടര്‍മാര്‍ കണ്ടു പിടിക്കുകയും ഇതിനുള്ള ചികില്‍സ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. പത്തു ദിവസത്തിനകം രജനീകാന്ത്‌ തിരിച്ചെത്തും എന്ന് സൂചിപ്പിച്ച ധനുഷ്‌ “റാണ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

122 of 174« First...1020...121122123...130140...Last »

« Previous Page« Previous « രതിനിര്‍വ്വേദം റിലീസിംഗ് നീട്ടി
Next »Next Page » താലികെട്ടിയാലും സിനിമ വിടില്ല : ശ്വേത മേനോന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine