കൊച്ചി: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദ ട്രെയിന്‍ വിവാദ കുരുക്കില്‍ . ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തിയ്യറ്റര്‍ വിട്ട ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ സംവിധായകന്‍ ജയരാജിനെതിരെ തിയ്യറ്റര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നു. ദ ട്രെയിന്‍ റിലീസ് ചെയ്യുന്നതിന് മുമ്പേ തിയ്യറ്ററുകളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്നും മമ്മൂട്ടി ചിത്രം എന്ന പേരില്‍ ചിത്രത്തിന്റെ പ്രമോണഷല്‍ പരിപാടികള്‍ നടത്തുകയും വന്‍ തുക കൈപ്പറ്റുകയും മമ്മൂട്ടിയുടെ സാന്നിധ്യം കുറച്ചുരംഗങ്ങളില്‍ മാത്രം ഒതുക്കുകയും ചെയ്‌തെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു. ജയരാജിന്റെ ചിത്രങ്ങള്‍ തങ്ങളുടെ തിയ്യറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. വന്‍ തുകയ്ക്ക് എടുത്ത് വന്‍ നഷ്ടം തിയ്യറ്റര്‍ ഉടമകള്‍ക്ക് ഉണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജയരാജിന് വിലക്ക് ഏര്‍പ്പെടുത്തിയത്.